സ്ഥിരമായി നിലകൊള്ളുന്നതും ഈശ്വരചൈതന്യം നിറഞ്ഞുനില്ക്കുന്നതുമായ സഗുണോപാസനാകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ്. ആത്യന്തികമായി ഈശ്വരൻ നിർ്ഗുണനും നിരാകാരനുമാണ്. അങ്ങനെയുള്ള ഈശ്വരനെ മനസ്സി്ൽ സങ്കല്പിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് സാധാരണക്കാർക്ക് ക്ലേശകരമാണ്.
രൂപഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്പിക്കുക നമുക്ക് സുസാദ്ധ്യമല്ലല്ലോ. അങ്ങനെയാണ് ഈശ്വരന് വിവിധ രൂപഭാവങ്ങൾ ഋഷീശ്വരന്മാര് കല്പ്പിച്ചത്.
ശ്രദ്ധയോടുകൂടി ഏതു ദേവതയെ ഭജിച്ചാലും അവരെല്ലാം ഒരേ സര്വേ്വശ്വരനെത്തന്നെയാണ് ഭജിക്കുന്നതെന്ന് ഭഗവാന് തന്നെ ഈ ആശയം ഗീതയില് വ്യക്തമാക്കുന്നു്. സാധകന്മാര്ക്ക് അധ്യാത്മജീവിത്തിലുള്ള പുരോഗതിയെ ത്വരിതപ്പെടുത്തുവാന് വേിയാണ് അവരുടെ മനസ്സിനിഷ്ടപ്പെട്ട ഒരു ദേവതയെ ഭജിച്ചുകൊ് മുന്നേറുവാന് ഉപദേശിക്കുന്നത്. അതുകൊ് ശരിയായ മനോഭാവത്തോടുകൂടി ദേവതോപാസനയെ സ്വീകരിക്കുന്നപക്ഷം ബഹുദേവതാകല്പന ജീവിത പുരോഗതിയില് പ്രതിബന്ധമാവുകയില്ലെന്നു മാത്രമല്ല വളരെയധികം സഹായകമായിത്തീരുന്നതുമാണ്. ഉപാസനയ്ക്ക് പറ്റിയ സ്ഥലമാണ് ക്ഷേത്രം
താന്ത്രികതയുടെ അടിസ്ഥാനമായ ഷഡ്ചക്രാധിഷ്ഠിത നർമാണരീതിയെ അവലംബിച്ചും പൗരാണിക / വൈദിക / താന്ത്രിക രീതികളെ അവലംബിച്ചും പൂജകളും പ്രതിഷ്ഠകളും ഉള്ള ദേവാലയങ്ങൾ ക്ഷേത്രങ്ങളാകുന്നു.
കൂടാതെ സപരിവാരപ്രതിഷ്ഠ (ദേവനും അനുചരന്മാരും, ദിക്പാലകരും സഹിതം) പഞ്ചപ്രാകാരങ്ങൾ(ശ്രീകോവില് മുതലായവ) മഹാ ഗോപുരവും, ദേവവാഹനം, ദേവസ്വത്ത് ഇവ അഞ്ചുലക്ഷണങ്ങളും ചേർന്ന ക്ഷേത്രങ്ങൾ മഹാക്ഷേത്രങ്ങൾ എന്നും അറിയപ്പെടുന്നു. പ്രായേണ നമ്മുടെ ഈശ്വരസങ്കല്പ്പത്തിന് പൂർണത നല്കുന്നത് മഹാക്ഷേത്രങ്ങളാണ്.
കേരളീയ മഹാക്ഷേത്രങ്ങൾ പഞ്ച പ്രാകാരങ്ങളോടു കൂടിയവയായിരിക്കും. ശ്രീകോവിലിനു പുറത്തായി അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം. മധ്യഹാര അഥവാ വിളക്കുമാടം,
പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറംമതില് എന്നിവയാണ് പഞ്ചപ്രാകാരങ്ങൾ.
ക്‌ഷേത്രത്തിലെ ഏറ്റവും പ്രധാനവും പവിത്രവുമായ ഭാഗം ശ്രീകോവിലും അതിനുള്ളിലുള്ള ഗർഭഗൃഹവും തന്നെ. സമചതുരം, ദീർഘചതുരം, വൃത്തം, അണ്ഡവൃത്തം, ഗജപൃഷ്ഠം തുടങ്ങിയ ആകൃതികളിലുള്ള ശ്രീകോവിലുകളാണ് കേരളത്തിലുള്ളത്. ഉയരമുള്ള ഒരു അധിഷ്ഠാനത്തിലായിരിക്കും ശ്രീകോവിലിന്റെ നിർമ്മിതി. ചില ക്ഷേത്രങ്ങളിൽ അധിഷ്ഠാനത്തിനു താഴെ ഉപപീഠം എന്ന ഭാഗവുമുായിരിക്കും. അന്തർമണ്ഡലത്തിൽന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം.