പന്തളം മുത്താരമ്മൻകോവിൽ ഭരണി മഹോത്സവം 16 മുതൽ 20 വരെ നടക്കും.

പന്തളം മുത്താരമ്മൻകോവിൽ ഭരണി മഹോത്സവം 16 മുതൽ 20 വരെ നടക്കും.
alternatetext

പന്തളം: പന്തളം മുത്താരമ്മൻകോവിൽ ഭരണി മഹോത്സവം 16 മുതൽ 20 വരെ നടക്കും. 16 ന് രാവിലെ 6 ന്ഗണപതി ഹോമം, 8 ന് കാൽനാട്ടുകർമ്മം കാപ്പുകെട്ട് ദേവി കുടിയിരുത്തൽ ഉത്സവ കലശം. 8.30 ന്  ദേവി ഭാഗവത പാരായണം. ഉച്ചയ്ക്ക് 1 ന് അന്നദാനം വൈകിട്ട് 5. 30 ന് സോപാനസംഗീതം, 7ന് സാംസ്കാരിക സമ്മേളനം പന്തളം കൊട്ടാരം നിർവാഹസംഘം മുൻ പ്രസിഡൻറ് ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്യും.

മുത്താരമ്മൻ കോവിൽ പ്രസിഡൻ്റ് ഇ.കെ. മണിക്കുട്ടൻ അദ്ധ്യക്ഷതവഹിക്കും. ആദരിക്കൽ ചടങ്ങും വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡൻറ് എം. ജി ബിജു കുമാർ നിർവഹിക്കും .8 .30ന് വിവിധയിനം കലാപരിപാടികൾ 9 .30ന് നാടകം. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 6ന് ഗണപതിഹോമം 8 ന് ദേവി ഭാഗവത പാരായണം എന്നിവ നടക്കും. 17ന് രാവിലെ 11ന് നൂറും പാലും 7. 30ന് നൃത്തസന്ധ്യ .

18ന് രാവിലെ 8ന് സമ്പൂർണ്ണ നാരായണീയ യജ്ഞം. വൈകിട്ട് 5. 30ന് തിരുകല്ല്യാണ വരവേൽപ്പ് .7.30 ന് തിരുകല്ല്യാണം. 8 തിരുകല്ല്യാണ സദ്യ. 9 ന് കൈകൊട്ടിക്കളി .19ന് രാവിലെ 10ന് ആയുധപൂജ, വൈകിട്ട് 6 .30ന് അമ്മൻ പന്തളം തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും പന്തളം മുത്താരമ്മൻകോവിലേക്ക് രാത്രി 9 .30ന് സംഗീതമൃതം. 1 ന് ഗുരുതി.

20ന് രാവിലെ 5. 30ന് കാർത്തിക പൊങ്കാല. 7 ന് ഊരുചുറ്റൽ.  12 ന് മഞ്ചനീരാട്ട്. 1 ന് അന്നദാനം. 23ന് പുനപ്രതിഷ്ഠ വാർഷികവും നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് ഇ. കെ മണിക്കുട്ടൻ, ജനറൽ സെക്രട്ടറി മഹേഷ് കുമാർ പി .എം ,ജനൽ കൺവീനർ കെ .പി ബിജു, പബ്ലിസിറ്റി കൺവീനർ രമേശ് ജെ. എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു