എന്താണ് പ്രാണ പ്രതിഷ്ഠ?

എന്താണ് പ്രാണ പ്രതിഷ്ഠ?
alternatetext

നിരാകാരനായ ഈശ്വരനെ സകാര രൂപത്തിൽ അനുഭവിക്കാൻ ഉള്ള സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് ദേവത ആരാധന.ക്ഷേത്രത്തിലെ ദേവത എല്ലാ മനുഷ്യരൂപത്തിലുള്ളതാണ്.മനുഷ്യരൂപത്തിൽ മാത്രമേ നമുക്ക് ദേവതയെ സങ്കൽപ്പിക്കാൻ ആകുന്നുള്ളൂ.ഒരു ക്ഷേത്രത്തിൻറെ ശ്രീകോവിൽ അതിൻറെ ശിരസ്സും ബലിവട്ടം ദേവതയുടെ മുഖവും വിളക്കുമാടം ഉദരവും പ്രദക്ഷിണ വഴി അരക്കെട്ടും നമ്മൾ കടന്നുവരുന്ന ഗോപുരം കാലുകളും ആണ്.. നമ്മൾ ക്ഷേത്രത്തിലേക്ക് കടക്കുമ്പോൾ ഗോപുര വാതിൽ തൊട്ടു നെറുകയിൽ വച്ച് അകത്ത് കടക്കുന്നത്.

സൂര്യന് ചുറ്റും അതേ അണ്ഡാകാര രൂപത്തിൽ കറങ്ങുന്ന ഗ്രഹങ്ങൾ അടങ്ങുന്ന സൗരയൂഥങ്ങളുടെ കൂട്ടായ്മയാണ് ഈ പ്രപഞ്ചമെന്നത്.എല്ലാ ഗ്രഹങ്ങളും എനർജി വലിച്ചെടുക്കുന്നത് ഈ സൂര്യനിൽ നിന്ന് ആണ്.എന്നുവെച്ചാൽ നമ്മുടെ ചുറ്റും കാണുന്ന ഈ പ്രകൃതി പോലും ഒരു പ്രത്യേക ശക്തിക്ക് പിറകിൽ അഥവാ എനർജിക്ക് പിറകിൽ ആണ് കറങ്ങിക്കൊണ്ടിരിക്കുന്നത്… ശക്തിയെ അഥവാ ഊർജ്ജത്തെയാണ് “പ്രാണൻ” എന്ന് നമ്മൾ വിളിക്കുന്നത്.

പ്രപഞ്ച കാരണക്കാരനായ പ്രാണനെ ഒരു പ്രതീകത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് പ്രാണ പ്രതിഷ്ഠ എന്ന് പറയുന്നത്.ശബ്ദഭ്രമം നാദബ്രഹ്മം എന്നൊക്കെയാണ് സനാതന ധർമ്മത്തിലെ നമ്മൾ കേട്ട് പരിചയമുള്ള ശബ്ദത്തെ പറ്റിപറയുന്നത്. ശബ്ദത്തിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്നത് ശാസ്ത്രം പോലും അംഗീകരിച്ച കാര്യമാണ്.

ഭാരതീയ തന്ത്രവിദ്യ പ്രകാരം ബീജ മന്ത്രങ്ങൾ ഉപയോഗിച്ച് ശബ്ദത്തെ ഒരു പ്രതീകത്തിലേക്ക് കടത്തിവിടുന്നു എന്നുള്ളതാണ് വിഗ്രഹം എന്നു പറയുന്നത്.വിഗ്രഹം എന്ന വാക്കിൻറെ അർത്ഥം ‘വിശേഷണഗ്രാഹ്യതയെ’ എന്നതാണ്..വിശേഷ രൂപത്തിൽ ഒരു വസ്തുവിനെ പ്രതീകവൽക്കരിക്കുന്നതിനെയാണ് വിഗ്രഹം എന്നു പറയുന്നത്.അല്ലാതെ പ്രതിമകളുടെ പര്യായമല്ല വിഗ്രഹം എന്ന വാക്ക്.

രണ്ടുതരം വിഗ്രഹങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത് ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു പദാർത്ഥത്തെ മനസ്സിലാക്കിക്കാൻ നമ്മൾ നാമവിഗ്രഹം ഉപയോഗിക്കുന്നു അഥവാ അക്ഷര വിഗ്രഹം. ‘ശങ്കരൻ’ എന്ന് പറയുമ്പോൾ ആ അക്ഷരങ്ങൾ പ്രതിധ്വനിപ്പിക്കുന്നത് അല്ലങ്കിൽ പ്രതീകവൽക്കരിക്കുന്നത് ശങ്കരനെയോ അല്ലെങ്കിൽ നിങ്ങളെ തന്നെയോ അല്ലെങ്കിൽ നിങ്ങളുടെ അച്ഛൻറെ പേരോ ആകാം.. ഈ അക്ഷരങ്ങൾ അല്ല ശങ്കരൻ, ആ അക്ഷരങ്ങൾ ഒരു വസ്തുവിനെ നമ്മുടെ മനസ്സിൽ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന ഉപാധി മാത്രമാണ്.

രണ്ടാമതായി ഇവിടെ പ്രതിമകളെ ദേവത ഭാവത്തിൽ, രൂപത്തിൽ പ്രാണപ്രതിഷ്ഠത നടത്തിയിട്ടുള്ള പ്രതിമകളെ ആണ് വിഗ്രഹം എന്നു പറയുന്നത്. എല്ലാ പ്രതിമകളെയും നമ്മൾ വിഗ്രഹം എന്ന് വിളിക്കാറില്ല. ഒരു പ്രതിഷ്ഠാ കർമ്മത്തിലെ പ്രധാന ആചാര്യനായ വേദ പണ്ഡിതന്റെ അല്ലങ്കിൽ തന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠകർമ്മങ്ങൾ നടക്കുന്നത്. ശ്രേഷ്ഠ പണ്ഡിത പുരോഹിതന്മാരുടെ മനശക്തിയും മനോബലവും പാണ്ഡിത്യവും ഈ വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നത് ഒരു പ്രത്യേക മൂല മന്ത്രത്തോട് കൂടിയായിരിക്കും.ആ മന്ത്രമായിരിക്കും ആ ദേവതയുടെ മൂലമന്ത്രം…

ചുരുക്കി പറഞ്ഞാൽ പ്രതിഷ്ഠാ എന്നു പറയുന്നത് ജീവനുള്ള ഒരു പ്രക്രിയ ആണ്. ഒരു വസ്തുവിനേയോ ഒരു രൂപത്തേയോ ഒരു പദാർത്ഥത്തെയോ ദൈവിക സാന്നിധ്യം ഉള്ളതാക്കി മാറ്റുന്നതിനെയാണ് പ്രാണ പ്രതിഷ്ഠ എന്ന് പറയുന്നത്..