വിശ്വാസികൾക്ക് പ്രാർത്ഥനാസാഫല്യവുമായി അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതലക്ക് പുനർജന്മം.

വിശ്വാസികൾക്ക് പ്രാർത്ഥനാസാഫല്യവുമായി അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതലക്ക് പുനർജന്മം.
alternatetext

കാസർകോട്: ഏറെനാളുകൾ നേദ്യച്ചോറ് മാത്രം ഭക്ഷിച്ചു കൊണ്ട് ഭക്തജനങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതലക്ക് പുനർജന്മം. കാസർകോട് ജില്ലയിലെ കുമ്പളയിലെ തടാകക്ഷേത്രമായ അനന്തപുരം ക്ഷേത്രത്തിലാണ് വിശ്വാസികൾക്ക് ഉണർവേകുന്ന അത്ഭുതം നടന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി അറിയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തിൽ ഏറെ നാളുകൾ ജീവിച്ചു വന്നിരുന്ന ബബിയ മുതല ഒന്നരവർഷം മുമ്പാണ് വിടപറഞ്ഞത്. പിന്നീട് ഈ അടുത്ത ദിവസങ്ങളിലാണ് തടാകത്തിൽ മുതലയുടെ സാന്നിധ്യം വീണ്ടും ഭക്തജനങ്ങൾ അറിഞ്ഞത്. വിവരമറിഞ്ഞ് ഭക്തജനങ്ങൾ ആവേശത്തോടെയാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.