ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം

alternatetext

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ചുനക്കരയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തിരുവൈരൂർ മഹാദേവക്ഷേത്രം. മാവേലിക്കരയ്ക്കും നൂറനാട്ടിനുമിടയ്ക്കാണ് ചുനക്കരദേശം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്പെരുമയിൽ തിരുവൈരൂർ മഹാദേവൻ ഓണാട്ടുകരയുടെ ദേശദേവനാണ്.

1400 കൊല്ലം പഴക്കമുള്ള ദാരുശില്പങ്ങളാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത. ശ്രീകോവിലിനുമുന്നിലെ ഭീമാകാരന്മാരായ ദ്വാരപാലകന്മാർ തൊട്ടടുത്തുള്ള മഹാലക്ഷിയുടെ രൂപം ഇവ അതിശയകരമായ ശില്പവൈഭവത്തിന് ഉദാഹരണമാണ്. ശ്രീകോവിലിന്റെ പാർശ്വഭാഗത്ത് രാമായണ മഹാഭാരത കഥകൾ ശില്പങ്ങളിലാവിഷ്‌ക്കരിച്ചിരിക്കുന്നു. കന്നിമൂലയിൽ ബാലഗണപതിയുടെ കഥകൾ കാണാം. മഹാവിഷ്ണുവിന്റെ അവതാരലീലകൾ, ഗോപികാവസ്ത്രാപഹരണം, രാമകഥ, കാളിയമർദ്ദനം മുതലായവയും ദാരുശില്പങ്ങളിലൂടെ ദർശിക്കാം.