ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്ത് അച്ചന്‍കോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ അതിപുരാതന ക്ഷേത്രമാണ് കണ്ടിയൂര്‍ മഹാദേവക്ഷേത്രം. ഓടനാട് രാജാക്കാരുടെ കാലത്ത് പ്രസിദ്ധിയുടെ കൊടുമുടിയേറിയ മഹാ ശിവക്ഷേത്രമാണിത്. ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു.
കണ്ടിയൂര്‍ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കേരളവര്‍മ്മയുടെ സദസ്യനായിരുന്ന ദാമോദരചാക്യാര്‍ എഴുതിയ ശിവവിലാസത്തില്‍ അപ്രകാരം പറയുന്നു. ഓടനാട്ട് രാജാവിനും മാടത്തുംകൂറ് രാജാവിനും ക്ഷേത്രത്തില്‍ തുല്യ അധികാരസ്ഥാനമുണ്ടായിരുന്നത്രേ. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കണ്ടിയൂരപ്പന്‍ എന്നപേരില്‍ അറിയപ്പെടുന്നു. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
നിരവധി ഐതിഹ്യങ്ങളുടെ പിന്‍ബലമുള്ള മഹാക്ഷേത്രമാണ് മാവേലിക്കര കണ്ടിയൂര്‍ മഹാദേവക്ഷേത്രം. അതില്‍ ഒന്ന് മൃഗണ്ഡു മുനിയെ ബന്ധപ്പെടുത്തിയുള്ളതാണ്. മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാതമൂര്‍ത്തിയുടെ ഒരു തേവാര ബിംബം ഒരിക്കല്‍ കിട്ടുകയുണ്ടായി. അദ്ദേഹം അത് ഭൂമിയിലെ ഉത്തമ സ്ഥലത്തുവെച്ച് നിത്യ പൂജനടത്താന്‍ ആഗ്രഹിക്കുകയും, ഒടുവില്‍ അച്ചന്‍കോവിലാറിന്റെ തീരത്തെ സുന്ദരദേശം കണ്ട് അദ്ദേഹം ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യം. അദ്ദേഹം കണ്ടതില്‍നല്ലഊര്‍ ആയതിനാല്‍ സ്ഥലനാമം ലോപിച്ച് കണ്ടിയൂര്‍ ആയി എന്നു വിശ്വസിക്കുന്നു.
ക്‌ഷേത്രം നിര്‍മ്മിക്കപ്പെട്ടത് ചേര രാജാക്കമാരാലാണെന്ന് അനുമാനിക്കാന്‍ ചരിത്രതാളുകള്‍ വഴികാട്ടുന്നുണ്ട്. മുന്‍പ് ബുദ്ധമത ആരാധനാകേന്ദ്രമായിരുന്നുവത്രെ കണ്ടിയൂര്‍ ക്ഷേത്രം. അന്ന് അവിടെയുണ്ടായിരുന്ന ബുദ്ധപ്രതിഷ്ഠയാണ് മാവേലിക്കര നഗരത്തില്‍ ബുദ്ധജംഗ്ഷനില്‍ ഇന്നു കാണുന്ന ബുദ്ധപ്രതിമ.
കേരള ചരിത്രത്തിനു മുതല്‍ക്കൂട്ടായ പല ശിലാശാസനങ്ങളും രേഖകളും ലഭിച്ച മഹാക്ഷേത്രം കൂടിയാണിത്. ഈ ക്ഷേത്രാങ്കണത്തില്‍ പ്രദക്ഷിണ വഴിയില്‍ സ്ഥാപിച്ചിരുന്ന ഒരു ശിലാശാസനം പിന്നീട് അക്ഷരങ്ങള്‍ കൂടുതല്‍ മാഞ്ഞുപോകാതിരിക്കുവാനായി ക്ഷേത്ര ചുമരില്‍ ഉറപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം.
ഓടനാട് കായംകുളത്തോട് ചേരുന്നതിനും മുന്‍പ് വേറെ നാട്ടുരാജ്യമായി പരിലസിക്കുകയായിരുന്നുധഅവലംബം ആവശ്യമാണ്പ. പിന്നീട് വീര ഉദയവര്‍മ്മന്‍ കായംകുളത്തോടും അതിനുശേഷം അനിഴം തിരുനാള്‍ തിരുവിതാംകൂറിനോടും യോജിപ്പിച്ചു. അന്ന് കായംകുളം രാജാവ് തന്റെ ഉടവാള്‍ കണ്ടിയൂര്‍ ക്ഷേത്രത്തില്‍ ദേവന്റെ നടയില്‍ സമര്‍പ്പിച്ച് പടിഞ്ഞാറേ നടവഴി പുറത്തേക്ക് ഓടി. അതിനുശേഷം പിന്നീട് ഇന്നുവരെ ക്ഷേത്രത്തിലെ പടിഞ്ഞാറേ നാലമ്പല നട തുറന്നിട്ടില്ല.
ക്‌ഷേത്ര മതിലകത്തിന്റേയും, ക്ഷേത്ര സമുച്ചയത്തിന്റേയും വലിപ്പത്തില്‍ കേരളത്തിലെ പുകള്‍പെറ്റ ക്ഷേത്രങ്ങളുടെ പട്ടികയില്‍ പെടുന്നതാണീക്ഷേത്രം. രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന രാജശേഖര വര്‍മ്മന്‍ ഇവിടെ ക്ഷേത്രം പുനരുദ്ധീകരിച്ചുവെന്നാണ് ചരിത്രം.
1218ലെ കണ്ടിയൂര്‍ ശാസനത്തില്‍ രവികേരളവര്‍മ്മയേയും (12151240)അദ്ദേഹത്തിന്റെ ഭാര്യ ഉണ്ണിയച്ചിയേയും പറ്റിപറയുന്നതല്ലാതെ ഓടനാട്ടുരാജാവായ കോതവര്‍മ്മ വേണാട്ടുരാജാവിന്റെ നിര്‍ദ്ദേശപ്രകാരം കണ്ടിയൂര്‍ ക്ഷേത്രം പുതുക്കിപ്പണിയുന്നതായും പറയുന്നു.
മാവേലിക്കര നഗരത്തില്‍ ഹരിപ്പാട് റോഡിലായി ഏഴര ഏക്കര്‍ വിസ്താരമേറിയ മതില്‍ക്കകത്തായി ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപദേവതാ പ്രതിഷ്ഠാദേവാലങ്ങള്‍ ഉള്ള ചുരുക്കം ചിലമഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ഇരുനിലയില്‍ തീര്‍ത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവില്‍. രണ്ടു നിലയില്‍ പണിതീര്‍ത്തിരിക്കുന്ന ശ്രീകോവിലിന്റെ താഴത്തെ നില വര്‍ത്തുളാകൃതിയിലും, മുകളിലത്തേത് ചതുരാകൃതിയിലും നിര്‍മ്മിച്ചിരിക്കുന്നു. കിഴക്കോട്ട് ദര്‍ശനം നല്‍കി കിരാതമൂര്‍ത്തിയായി ശ്രീപരമേശ്വരന്‍ ഇവിടെ മഹാശിവലിംഗ രൂപത്തില്‍ ദര്‍ശനം നല്‍കുന്നു. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ശ്രീകോവിലിന്റെ ഭിത്തികള്‍ കരിങ്കല്ലും മണ്ണും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്നു. ക്ഷേത്രത്തില്‍ പലയിടങ്ങളിലും ശ്രീകോവിലിന്റെ കരിങ്കല്‍ അടിത്തറയിലും വട്ടെഴുത്തില്‍ ധാരാളം ശാസങ്ങള്‍ കാണാന്‍ കഴിയും.