പത്തനംതിട്ട ജില്ലയില് ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കന് കേരളത്തില് തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം. വിസ്തൃതമായ പാടത്തിന്റെ കരയ്ക്കാണ് നൂറ്റാണ്ടുകള് പഴക്കമുള്ള ഭദ്രകാളിക്ഷേത്രം.
നാലമ്പലത്തിന് ചുറ്റും പാറകള് പാകി കമനീയമാക്കിയ തിട്ട. പ്രദക്ഷിണ വഴിയില് ദീപസ്തംഭങ്ങള്. തെക്കുഭാഗത്ത് പുരാതനകാവ്. ശ്രീകോവിലില് ദേവി ഭദ്രകാളി. വടക്കോട്ട് ദര്ശനം. ശാന്തസ്വരൂപിണിയായ ദേവിക്ക് രൂപ പ്രതിഷ്ഠയില്ല.
കണ്ണാടി ശിലയാണ്. നാലമ്പലത്തിന് പുറത്ത് ശിവന്, യക്ഷി. എന്നീ ഉപേദന്മാരെ കൂടാതെ കാവിന് പടിഞ്ഞാറ് യോഗീശ്വരന്, നാഗരാജാവ്, രക്ഷസ് എന്നിവരുമുണ്ട്. മൂന്നുനേരം പൂജ. ഇവിടത്തെ രുധിരക്കലം നേദ്യം പ്രസിദ്ധമാണ്. പുത്തന് കലവും അരിയും കൊടുത്ത് നേദിച്ചു തരുന്നതാണിത്.
കണ്ണിനുണ്ടാകുന്ന അസുഖം മാറുമെന്ന് വിശ്വസം. നേര്ച്ച തൂക്കം പ്രധാന വഴിപാടാണ്. സന്താനസൗഭാഗ്യത്തിനായാണ് അധികം പേരും ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലം വിശേഷം. അതില് കളമെഴുത്തും പാട്ടും ഇന്നും ചിട്ടയോടെ നടന്നുവരുന്നു.
വൃശ്ചികം ഒന്നുമുതല് നാല്പതുദിവസമാണ് കളമെഴുത്തും പാട്ടും. നാല്പതാം ദിവസം കുരുതിയുമുണ്ട്. മകരം ആദ്യത്തെ ഞായറാഴ്ച പൊങ്കാല. പ്രധാന ഉത്സവം കുംഭ ഭരണി. ഭരണി ഉത്സവത്തില് തൂക്കത്തിന് പ്രാധാന്യം. പണ്ട് ഏഴെട്ടുപേരുടെ ഒന്നിച്ചുള്ള തൂക്കം കാണണമെങ്കില് ഏഴംകുളത്ത് എത്തണമായിരുന്നുവെന്ന് പഴമക്കാര്. കുംഭമാസത്തിലെ കാര്ത്തികനാളിലാണ് നേര്ച്ചതൂക്കം