ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രം
വാനരന്മാരുടെ വാസംകൊണ്ടും വ്യത്യസ്തമായ പടയണി രീതികൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രം ചെങ്ങന്നൂര്‍ താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. പത്തേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രത്തില്‍ എട്ടേക്കര്‍ വള്ളികള്‍ പടര്‍ന്നുനില്കുന്ന കാവാണ്. ദാരികാനിഗ്രഹത്തിനുശേഷം രൗദ്രഭാവത്തോടെ നില്കുന്ന ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠാസങ്കല്പം. 1947 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതാണീ ക്ഷേത്രം.
ഇവിടെ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട് .വടക്കെകാവും, തെക്കെകാവും. വടക്കെകാവാണ് പ്രധാന ശ്രീകോവില്‍. ഇതില്‍ വടക്കെകാവ് ബുധനൂര്‍ പഞ്ചായത്തിലും തെക്കെകാവ് പുലിയൂര് പഞ്ചായത്തിലും ആണ്. സ്ത്രീകള്‍ക്ക് വടക്കേകാവില്‍ പ്രവേശനമില്ല. വടക്കേകാവിലെ നടയുടെ പുറത്തെ ഒരുവാതിലെ തുറക്കൂ. അതിനാല്‍ മറ്റുള്ളവര്‍ക്കും അവിടുത്തെ ബിംബം കണ്ടു തൊഴാന്‍ പറ്റില്ല. കുറുപ്പന്മാരാണ് ഇവിടെ പൂജ നടത്തുന്നത്. അകത്തുകണ്ടത് പുറത്തുപറയില്ല എന്ന പ്രതിജ്ഞയോടെ കുറുപ്പന്മാര് പൂജാദികര്‍മങ്ങള്‍ നടത്തുന്നു. അടിമുറ്റത്തുമഠത്തിനാണ് ഇവിടുത്തെ തന്ത്രം. തന്ത്രിയാണ് പുലുക്കുറുപ്പിനെ പൂജാരിയായി നിയമിക്കുന്നത്. കൂടാതെ നടപ്പന്തല്‍ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്താണെങ്കിലും ക്ഷേത്രദര്‍ശനം കിഴക്കോട്ടാണ്. മദ്യമാണ് നിവേദ്യം.കണ്ട ചേകോന് എന്ന ഈഴവ കുടുംബം നിവേദ്യം സമര്‍പ്പിക്കാന്‍ അവകാശം. കളപ്പൊടിയാണ് ഈ കാവിലെ പ്രസാദം. അരിപ്പൊടി ,മഞ്ഞള്‍പ്പൊടി ,കരിപ്പൊടി,വാകയിലപ്പൊടി തുടങ്ങിയവ ചേര്‍ത്താണ് കളപ്പൊടി ഉണ്ടാക്കുന്നത് .
വടക്കെ കാവില്‍ സൌമ്യ ഭാവത്തോടെ ഉള്ള ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. എല്ലാവര്ക്കും ദര്‍ശനം നടത്താന്‍ പിന്നീട് നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണരാണ് പൂജ. സ്വാതികപൂജയാണിടെ, അതായത് രണ്ടുനേരം സാധാരണക്ഷേത്രത്തിലെ പോലെയുള്ള പൂജ. തേനും ,വറപ്പൊടിയും, തിരളിയുമാണ് ഇവിടുത്തെ നിവേദ്യം. ഇണ്ടിളിയപ്പന്‍ , യക്ഷി, ഭൂതഗണങ്ങള്‍ ഉപദേവതകള്‍ ഉണ്ട്. 2008 ഫെബ്രുവരി 18 തീയതി ഒരു ഭക്തന്റെ സമര്‍പ്പണത്തിന്റെ ഭാഗമായി ഒരു പുതിയ ക്ഷേത്രം കൂടി ഈ കാവില്‍ പണിയുകയും സിദ്ധവിനായകനെ പ്രതിഷ്ടിക്കുകയും ചെയ്തു. വാനരയൂട്ട് പ്രധാനപ്പെട്ട ഒരു ചടങ്ങാണ്.
ചിങ്ങത്തിലെ ചതയത്തിന് കൊടിയെറി മകം നാളില്‍ മകമഹോത്സവം നടത്തുന്നു. പതിനാലു ദിവസവും ഇവിടെ കളമെഴുത്തും പാട്ടും നടത്തും.