ആലപ്പുഴ ജില്ലയിൽ മാവേലിക്കര കണ്ടിയൂർ എന്ന സ്ഥലത്താണീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശിവനാണ് ശ്രീകണ്ഠന്.
ഐശ്വര്യയുക്തമായ കണ്ഠമുള്ളവന്‍, (ശ്രീ -വിഷം (കാളകൂടം) കണ്ഠത്തിലുള്ളവന്‍, ഇന്ദ്രന്റെ വ്രഭായുധമേറ്റ് ശ്രീകണ്ഠനായി ത്തീര്‍ന്നവന്‍ എന്നൊക്കെ ശിവന് ശ്രീകണ്ഠന് ആയിത്തീര്ന്നതിന് പുരാണങ്ങള്‍ കാരണം പറയുന്നു.
ഏതായാലും ശിവന്റെ സാന്നിദ്ധ്യത്തെ ആസ്പദമാക്കിയാണ് സ്ഥലനാമം ഉണ്ടായിട്ടുള്ള തെന്ന് പറയാം.
ഈ മഹാദേവക്ഷേത്രം 108 ശിവാലയങ്ങളില്‍ ഉള്‍പ്പെട്ട താണ്. ശ്രീകണ്ഠന്റെ ഊർ (സ്ഥലം) (ശീകണ്ഠിയൂരായതാണെന്ന് പറയപ്പെടുന്നു. ശ്രീകണ്ഠിയൂര് വീണ്ടും ലോപിച്ച് കണ്ടിയൂര്‍ എന്നായിത്തീര്‍ന്നു.
ഫ്യൂഡല്‍ കാലഘട്ടത്തില്‍ നാടുവാഴികള്‍ രാജാക്കന്മാരോട് എതിര്‍ത്തും ശത്രുപക്ഷത്തു ചേര്‍ന്നും നിരന്തരം. യുദ്ധം ചെയ്തിരുന്നു. തന്മൂലം രാജ്യത്തിന്റെ രാഷ്ട്രീയശക്തി ശിഥിലമാക്കപ്പെട്ടു. ആ കാലത്ത് സൈനികശക്തിയുള്ള മുപ്പതിലധികം നാടുവാഴികള്‍ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.
അതിലെ ഒരു നാടുവാഴിയാണ് ഓടനാടു തമ്പുരാന്. കായംകുളം, പാണാവള്ളി, വെട്ടിമന, പന്തളം തുടങ്ങിയ രാജ്യങ്ങള്‍ ഓടനാട്ടു തമ്പുരാന്റെ കീഴിലായിരുന്നു. ആ ഓടനാട്ടു തമ്പുരാന്റെ ഐശ്വര്യ ത്തിന് നിദാനം കണ്ടിയൂര്‍ മഹാദേവനായിരുന്നുവത്രെ!
മാര്‍ക്കണ്ഡേയന്റെ അച്ഛനാണ് മൃഗണ്ഡു മുനി .കൗശികന് ആ പേരുണ്ടാകാനുള്ള കാരണം സ്കന്ദപുരാണത്തിൽ പറയുന്നത് ഒരിക്കൽ കൗശികൻ ഏകാഗ്ര ചിത്തനായി തപസു ചെയ്യുമ്പോൾ വന്യമൃഗങ്ങൾ വന്നു ശല്യം ചെയ്തിട്ടും തപസ്സു മുടങ്ങിയില്ല.
മൃഗങ്ങൾ വന്നു കൗശികന്റെ ദേഹത്ത് ഉരസി ദേഹം മുഴുവൻ വർണമായി .തപസ്സിൽ സംപ്രീതനായ ശിവൻ അദ്ദേഹത്തെ അനുഗ്രഹിച്ചു.മൃഗങ്ങളിൽ നിന്നും മുറിവുണ്ടായതുകൊണ്ടു മൃഗണ്ഡു എന്ന് പേരുണ്ടായി. കൗശിക മഹർഷി പൂജിച്ചിരുന്ന ശിവലിങ്കമാണ് കണ്ടിയൂരുള്ളത്
എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരള രാജാക്കന്മാരുടെ ഭരണം വന്നു . അക്കാലത്ത് ഒരു ഇതിഹാസപൂരൂഷനെപ്പോലെ ചേരമാന്‍പെരുമാള്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചു.
വാഴപ്പള്ളി ശാസനത്തിന്റെ കർത്താവായ രാജശേഖരൻ വലിയ ശിവഭക്തനായിരുന്നു.എ ഡി 820 -844 കാലഘട്ടത്തിലാണ് ക്ഷേത്രം പണികഴിപ്പിച്ചത് .
ക്ഷേത്രപ്പറമ്പിന് ആറേക്കറോളം വിസ്തീര്‍ണമുണ്ട്. ചുറ്റും ആനപ്പള്ളമതില്‍ ക്ഷ്രേതത്തിന്റെ പ്രാചീനകാലത്തെ പ്രൗഢി വെളിവാക്കുന്നു. ക്ഷേത്രത്തിലെ സ്വര്‍ണധ്വജം രാജകീയപരി വേഷത്തോടെ ഉയര്ന്നുനില്ക്കുന്നു.
ബലിക്കല്‍പ്പുര സമീപകാലത്ത് പണികഴിച്ചതാണ്. ബലിക്കല്ല് വളരെ വലുതാണ്. ആദി കാലത്തുണ്ടായിരുന്ന ക്ഷേത്രത്തിന്റെ മഹത്വം ആ ബലിക്കല്ലു കണ്ടാല്‍ മനസിലാകും
.
ക്ഷേത്രത്തില്‍ ദിവസേന അഞ്ചു പൂജയും ശിവരാത്രി ദിവസം പ്രത്യേക പൂജയും ഉണ്ട്. ധനുമാസത്തില്‍ ചതയംനാളില്‍ കൊടിയേറി തിരുവാതിര ആറാട്ടായി 10 ദിവസത്തെ ഉത്സവം ആഘോഷിക്കുന്നു.
ക്ഷേത്രത്തില്‍ മുഖ്യദേവന്‍ കൂടാതെ പന്ത്രണ്ടു ഉപപ്രീതിഷ്ഠകളും ഉണ്ട് .മഹാ വിഷ്ണു , പ്രദോഷശിവന്, ശാസ്താവ്, വടക്കുംനാഥൻ ഗോശാലകൃഷ്ണന്, രണ്ട് ശിവലിംഗപ്രതിഷ്ഠകൾ ഗണപതി മൃത്യുഞ്ജയൻ , സുബ്രഹ്മണ്യന്, അന്നപൂര്‍ണേശ്വരി,നാഗരാജാവ് എന്നിവയാണ്.
ഉപപ്രതിഷ്ഠകളിൽ മുഖ്യ സ്ഥാനം വടക്കുംനാഥനാണ് ചെമ്പു തകിടുമേഞ്ഞ മുഖമണ്ഡപം മുഖ്യ ക്ഷേത്രത്തിന്റെ പദവിയിൽ രൂപപ്പെടുത്തിയിട്ടുണ്ട്.
ചേരമാന്‍ പെരുമാളില്‍നിന്ന് ലഭിച്ച ദായാവകാശത്തെ പെരുമ്പടപ്പ് രാജക്കന്മാര് ഉന്നതപദവിയായി കരുതിപ്പോന്നു, കേരളത്തിലെ ക്ഷേത്രാധികാരികള്‍ ഇക്കാരണത്താല്‍ മേല്‍ക്കോയ്മ സ്ഥാനം വകവെച്ചു കൊടുത്തു.

പൊന്നാനി തുടങ്ങി ചേര്‍ത്തല വരെയുള്ള പ്രദേശങ്ങള്‍ പെരുമ്പടപ്പുരാജാവിന്റെ അധീനതയി ലായിരുന്നപ്പോള്‍ ഓടനാടുതമ്പുരാന് പെരുമ്പടപ്പിനോട് കൂറ് പുലര്‍ത്തിയിരുന്നു.
ആ പെരുമ്പടപ്പുബന്ധമാണ് ഓടനാടു തമ്പുരാനെ വടക്കുംനാഥനോട് അടുപ്പിച്ചത്.
അയല്‍നാട്ടിലേക്ക് ദര്‍ശനത്തിന് പോകാന്‍ സ്വാധീനം ചെലുത്തിയതും മറ്റൊന്നല്ല എന്നാല്‍ പിന്നീട് ആ ബന്ധം മുറിഞ്ഞു പോയതുകൊണ്ടോ, വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകൊണ്ടോ വടക്കുംനാഥദര്ശനം ഉപേക്ഷിക്കപ്പെട്ടു.
എന്നാല്‍ വടക്കുംനാഥനെ മറക്കാന്‍ തമ്പുരാന് കഴിയുമായിരുന്നില്ല. തന്മൂലം വടക്കുംനാഥന് ക്ഷേത്രം പണിത് പ്രതിഷ്ഠിച്ച് ആ യാത്ര ഒഴിവാക്കിയതാണത്രെ!
മുഖ്യ ദേവന്റ ദര്‍ശനം കിഴക്കോട്ടാണ്. ക്ഷേത്രത്തില്‍ കാണുന്ന ദാരുശില്പങ്ങളും കരിങ്കല്ലിലുള്ള കൊത്തുപണികളും ആരേയും ആകര്‍ഷിക്കും.
കല്ലിലെ കൊത്തുപണികള്‍ തമിഴ് നാട്ടിലെ ക്ഷേത്ര മാതൃകപോലെയാണ്.ആലപ്പുഴ-തിരുവനന്തപുരം നാഷണൽ ഹൈവേയിൽ നങ്ങിയാർകുളങ്ങരയിൽ നിന്നും പന്തളം റൂട്ടിൽ കണ്ടിയൂർ എന്നെ സ്ഥലം …