ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം

alternatetext

ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം 2020 ഡിസംബർ 29 മുതൽ 2021 ജനുവരി 9 വരെ ആഘോഷിക്കുന്നു.

ശ്രീമഹാദേവനും ശ്രീപാർവ്വതീ ദേവിയും ഒരേ ശ്രീകോവിലിൽ അനഭിമുഖമായി വാണരുളുന്ന ഈ ക്ഷേത്രത്തിൽ മഹാദേവന്റെ നട എല്ലാ ദിവസവും തുറന്നു ദര്ശനമുണ്ടെങ്കിലും ശ്രീ പാർവതീ ദേവിയുടെ നട വർഷത്തിൽ പന്ത്രണ്ടു ദിവസം മാത്രമേ തുറക്കുകയൊള്ളു എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .

എല്ലാ വർഷവും ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസമാണ് ദേവിയുടെ നട തുറക്കുന്നത്.

കൂടാതെ മഹാദേവനും ശ്രീപാർവ്വതീ ദേവിയും സതീ ദേവിയും ഭദ്രകാളിയും ഒരേ മതില്കെട്ടിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഏക ക്ഷേത്രവും തിരുവൈരാണിക്കുളം ക്ഷേത്രമാണ് .

Leave a Reply

Your email address will not be published. Required fields are marked *