നാഗരാജാവ്, നാഗയക്ഷി,മൂർത്തി, യക്ഷിയമ്മ എന്നീ ദേവതകളുടെ പ്രാണപ്രതിഷ്ഠ കർമ്മം നടത്തുന്നു

alternatetext

സർവ്വം സ്വയം ഭൂവായി ശ്രീമഹാദേവൻ വാണരുളുന്ന ചുനക്കരയിൽ അരത്തകണ്ഠൻ ക്ഷേത്രത്തിന്റെ തെക്ക് വശത്തായി പ്രാചീന കാലം മുതൽ നാഗാരധാന നടത്തിയിരുന്ന അരത്തകണ്ഠൻ കാവിൽ
മാനവസേവ പ്രതിഷ്ഠൻ ആലപ്പുഴ ജില്ല രജി. നമ്പർ.339/1991 ആഭിമുഖ്യത്തിൽ അരത്തകണ്ഠൻ കാവ് സനാതന ധർമ്മ പരിപാലന സേവാസമിതി പ്രശ്നവിധിപ്രകാരം പരിഹാരക്രിയകളോട് കൂടി നാഗരാജാവ്, നാഗയക്ഷി,മൂർത്തി, യക്ഷിയമ്മ എന്നീ ദേവതകളെ ഈശ്വര വിധി പ്രകാരം പ്രാണപ്രതിഷ്ഠ കർമ്മം നടത്തുകയാണ്.

ജനുവരി മാസം 27,28(കൊല്ലവർഷം 1196 മകര മാസം 14,15)തീയതി കളിൽ ആയി നടക്കുന്ന പ്രതിഷ്ഠ പൂജകൾക്ക് ചുനക്കര ശീരവള്ളി ഇല്ലത്തു ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വ വഹിക്കുന്നു.

രണ്ടാം ദിവസം ആയ ജനുവരി 28 വ്യാഴാഴ്ച രാവിലെ ഗണപതി ഹവനം,ഭാഗവതപാരായണം, ബിംബശുദ്ധി ക്രിയകൾ,ഉച്ചക്ക് 12.10 ന് ശേഷം മീനം രാശി ശുഭമുഹൂർത്തത്തിൽ നടത്തുന്ന പ്രാണപ്രതിഷ്ഠ കർമ്മത്തിനു ശേഷം നൂറും പാലും,സർപ്പപൂജകൾ, പുള്ളുവൻ പാട്ട്, അന്നദാനം, പഠിത്തര സമർപ്പണം, ദീപാരാധന എന്നിവ ഉണ്ടായിരിക്കുന്നത് ആണ്.

വിശേഷാൻ പൂജയിലും അന്നദാനത്തിലും പങ്ക് എടുത്തു നാഗരാജസ്വാമിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകാൻ ഭക്തജനങ്ങളോട് സേവാ സമിതി ഈശ്വര നാമത്തിൽ അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *