സർവ്വാഭിഷ്ട പ്രദായകനും ഇഷ്ടവരദായകനുമായ ഭഗവാൻ ലോകർക്ക് പാലകനായി ദുഃഖനിവാരകനായി പ്രപഞ്ചത്തിന് നാഥനായി സർവ്വവിധമായ ക്ഷേമ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നആലപ്പുഴ ജില്ലയിൽ മാവേലിക്കര വെട്ടിയാർ ദേശത്തു കുടികൊള്ളുന്ന രാമനല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം .

നിധികുംഭത്തിൽ ഷഡാധാരമൂർത്തിയായി ചതുർബാഹുക്കളിൽ ശംഖ്, ചക്ര, ഗദാ, പത്മധാരിയായി സർവ്വലോക പ്രജാപതിയായ ശ്രീപരമേശ്വരനോടും സർവ്വൈശ്വര്യ പ്രദായിനിയായ ശ്രീ മഹാലക്ഷ്മി ദേവിയോടും കൂടി ചൈതന്യവത്തായ ശ്രീകോവിലിൽ തേജോമയമാം ബിംബത്തിൻ മാറിൽ ശ്രീവത്സവക്ഷസോടും കനക മയൂരകേയൂര രത്നാഭരണങ്ങളോടും സദാപുഞ്ചിരിതൂകി ലോകരക്ഷകനായ ശ്രീ മഹാവിഷ്ണു ഭഗവാൻ വാണരുളുന്ന പുണ്യപുരാതന ക്ഷേത്രം.

വെട്ടിയാർ രാമനല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ തിരുവുത്സവം 2021 ഫെബ്രുവരി 13 മുതൽ 22 (1196 കുംഭം 1 മുതൽ കുംഭം 10) വരെ കൊണ്ടാടുന്നു .13ന് തൃകൊടിയേറ്റ്, ഭാഗവത പാരായണം, പ്രഭാഷണങ്ങൾ, ഉദയാസ്തമന പൂജകൾ, ദശാവതാരചാർത്ത്, ഉത്സവബലിപൂജകൾ, കളഭാഭിഷേകം, സോപാന സംഗീതം ദീപകാഴ്ച, സേവ, അഞ്ചാംപുറപ്പാട്, പള്ളിവേട്ട, ആറാട്ടുബലി, തിരുആറാട്ട്, തൃകൊടിയിറക്ക്, വലിയകാണിക്ക തുടങ്ങിയ ക്ഷേത്രാചാരചടങ്ങുകൾ നടത്തപ്പെടുന്നു.

ക്ഷേത്രാചാരചടങ്ങുകൾ പൂർണമായും കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ നടത്തുന്നതാണ്.