പള്ളിക്കൽ ശ്രീകണ്ഠാളസ്വാമി ക്ഷേത്രത്തിൽ തന്നാണ്ടത്തെ പറയെടുപ്പ് മഹോത്സവം ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബഹു കേരള ഗവൺമെന്റിന്റെയും ബഹു തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെയും നിർദ്ദേശപ്രകാരം ദേവന്റെ മതിൽക്കെട്ടിനു പുറത്തുപോയി ഭവനങ്ങൾ സന്ദർശിച്ച് പറ സ്വീകരിക്കുന്ന ചടങ്ങും തിരിച്ചുള്ള എഴുന്നെള്ളിപ്പും നടത്തുവാൻ സാധിക്കില്ല.

ക്ഷേത്രമതിൽ ക്കെട്ടിനുള്ളിൽ പ്രത്യേകമായി തയ്യാ റാക്കിയിട്ടുള്ള പന്തലിൽ ഭഗവാനെ എഴുന്നള്ളിച്ച് ഇരുത്തുകയും മുൻ വർഷങ്ങളിൽ നടന്ന ക്രമത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നതിനും ക്ഷേത്രത്തിൽ തിരക്ക് ഒഴിവാക്കുന്നതിനും വേണ്ടി ഭക്തജനങ്ങൾക്ക്
എല്ലാ ദിവസവും രാവിലെ 8:30 മുതൽ വൈകിട്ട് 6 മണി വെരെ
പറയിടുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.