തൃശൂര്‍: തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ നടത്താന്‍ അനുമതി. സാന്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും. അതേസമയം ആളുകളെ നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗം നിര്‍ദേശിച്ചു.
മാസ്ക്ക് വയ്ക്കാതെ പൂരപറമ്ബില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാമൂഹിക അകലം നിര്‍ബന്ധം. ആനകളുടെ എണ്ണം കുറയ്ക്കില്ല. പൂരം പ്രദര്‍ശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. തിരുവമ്ബാടി , പാറമേക്കാവ് ദേവസ്വങ്ങളും എട്ടു ഘടക ക്ഷേത്രങ്ങളും ഒരുക്കങ്ങള്‍ തുടങ്ങി.
ജനപങ്കാളിത്തം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് പിന്നീട് തീരുമാനിക്കും. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.