അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവ ആണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം നൈവേദ്യം ജലത്തിന്റെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്റെയും പുഷ്പം ആകാശത്തിന്റെയും പ്രതീകങ്ങൾ ആണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം. മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.
വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൗന്ദര്യ ചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ എന്നാല്‍ കേട്ടോളൂ ചന്ദനവും ഭസ്മവും സിന്ദൂരവുംഅണിയുന്നതിനും ചില രീതികളും സങ്കപ്പങ്ങളും ശാസ്ത്രവും ഉണ്ട്.
ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കൽ അഭിഷേക ജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവും ആണ് പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം പുഷ്പം തീർത്ഥം ദീപം ധുപം ഇവ അഞ്ചും സ്വീകരിക്കണം എന്നാണു വിധി ദേവന്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ദേവന്റെ സ്പുരണകള്‍ അടങ്ങിയിരിക്കും ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണ ഫലങ്ങള്‍ ലഭിക്കും പ്രസാധങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും ഈ ഗുണഫലങ്ങള്‍ ലഭിക്കും കുറി തൊടുന്നതിനു ചില സവിശേഷതകളുണ്ട്.
ഭസ്മം ചന്ദനം കുങ്കുമം എന്നിവയാണ് കുറിതോടുന്നതിനുപയോഗിക്കുന്നത് വിഷ്ണുവിന്റെ നെടുനായകത്വം സുചിപ്പിക്കാന്‍ ചന്ദനം ലംമ്പമായി അണിയണം നെറ്റിക്ക് കുറുകെ അണിയുന്നത് തെറ്റാണ് നാഡിയുടെപ്രതികമായാണ് ചന്ദനം ലമ്പമായണിയുന്നത് പുരികത്തിനു നടുവിലോ നെറ്റിക്ക് നടുവിലായോ ആണ് കുങ്കുമം തൊടുന്നത് ആത്മാവില്‍ ബിന്തുരൂപത്തില്‍ സ്ഥിതി ചെയുന്ന സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാൻ ആണ്. കുങ്കുമം വൃത്താകൃതിയില്‍ അണിയണം ഭസ്മം അണിയുന്നത് ശിവശക്തി പ്രതികവും ചന്ദനത്തിനോടൊപ്പം അണിയുന്നത് വിഷ്ണു പ്രതികവും ആണ് ഇവ മുന്നും ഒരു പോലെ അണിയുന്നത് ത്രിപുരസുന്ദരി പ്രതികവും ആണ്