alternatetext

ഹൈന്ദവ മതത്തിലെ പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്കന്ദപുരാണം.
ശിവന്റേയുംപാർവ്വതിയുടേയും പുത്രനായ കാർത്തികേയന്റെ ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്.
ശിവനെപ്പറ്റിയും അദ്ദേഹത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളെപ്പറ്റിയുമുള്ള പുരാവൃത്തങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്.
വ്യാസമഹർഷിയാണ് ഈ പുരാണം കഥിച്ചത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് കേരളത്തിൽ ആദ്യമായി സ്കന്ദപുരാണമഹായജ്ഞം നടന്നത്.

മഹാപുരാണങ്ങൾ 18 ഉള്ളതിൽ പതിമൂന്നാമത്തെതായ സ്കന്ദ പുരാണം വലിപ്പത്തിൽ ഒന്നാം സ്ഥാനത്താണ് .
81000 ശ്ളോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു .
സ്കന്ദൻ ഭൃഗുമഹർഷിക്കു വിവരിച്ചു കൊടുക്കുന്നതാണ് സ്കന്ദപുരാണം.
ഭൃഗു അംഗിരസ്സിനും, അംഗിരസ്സ് ച്യവനനും ച്യവനൻ ഋചീകനും ഇത് പകർന്നു നൽകി .

7 ഖണ്ഡങ്ങളാണ് സ്കന്ദത്തിനുള്ളത്.
അവയ്ക്ക് ഉപഖണ്ഡങ്ങളുമുണ്ട് .
1- മാഹേശ്വര ഖണ്ഡം .
2- വൈഷ്ണവ ഖണ്ഡം .
3- ബ്രഹ്മ ഖണ്ഡം .
4- കാശി ഖണ്ഡം .
5- ആവന്ത്യ ഖണ്ഡം .
6- നാഗര ഖണ്ഡം .
7- പ്രഭാസ ഖണ്ഡം .
ഇവയാണ് ഇതിലെ പ്രധാനമായ 7 ഖണ്ഡങ്ങൾ .

സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാർവ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവാനായി ദേവന്മാർ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തിൽ പ്രതിപാദിക്കുന്നുണ്ട്.