ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ വര്‍ഷവും അശ്വിനി മാസത്തില്‍ ദുര്‍ഗാദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് നവരാത്രി. ഇന്ത്യയിലുടനീളം ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണിത്. ഓരോ പ്രദേശത്തിനും ആഘോഷങ്ങളുടെ ശൈലി മിക്കവാറും വ്യത്യസ്തമായിരിക്കും . ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് എല്ലാ വര്‍ഷവും നവരാത്രിയുടെ തീയതി വ്യത്യാസപ്പെടുന്നു. കാരണം മിക്ക ഹിന്ദു ഉത്സവ തീയതികളും ചാന്ദ്രചക്രം അനുസരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നുന്നത്.

നവരാത്രിയുടെ വിവിധ ആചാരങ്ങളില്‍, വ്രതത്തിന് പ്രത്യേക പരാമര്‍ശമുണ്ട്. നവരാത്രി നാളുകളില്‍ ഭക്തര്‍ ഒന്‍പത് ദിവസം ഉപവസിക്കുകയും ദുര്‍ഗാദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു. വ്രത ദിവസങ്ങളുടെ എണ്ണത്തില്‍ ചിലപ്പോള്‍ വ്യത്യാസമുണ്ടാകാം. ചിലപ്പോൾ നവരാത്രിയുടെ ആദ്യ രണ്ട് അല്ലെങ്കില്‍ അവസാന രണ്ട് ദിവസം ഭാര്യയും ഭര്‍ത്താവും വ്രതമെടുക്കാറുണ്ട് .
നവരാത്രി വ്രതം പ്രാധാന്യം
കന്നിമാസത്തിലെ അമാവാസി ദിവസം കഴിഞ്ഞ് വരുന്ന വെളുത്തപക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഒന്‍പതു ദിവസം നീളുന്ന ദുര്‍ഗാപൂജ നടക്കുന്ന കാലമാണിത്. ലോകത്തിന്റെ മുഴുവന്‍ മാതാവായ ദുര്‍ഗാ ദേവിയെ ഈ നാളുകളില്‍ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. നവരാത്രി നാളുകളുടെ ആദ്യത്തെ മൂന്നു ദിവസം ദേവിയെ ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ച് പൂജയും ഉപാസനയും നടത്താറുണ്ട്.

പഴങ്ങള്‍
ഗോതമ്പ്, അരി തുടങ്ങിയ പതിവ് ധാന്യങ്ങള്‍ നവരാത്രി വ്രതസമയത്ത് അനുവദനീയമല്ല. നവരാത്രി വ്രതകാലത്ത് നിങ്ങള്‍ക്ക് എല്ലാത്തരം പഴങ്ങളും കഴിക്കാം. ചില ഭക്തര്‍ ഈ ഒന്‍പത് ദിവസവും പഴങ്ങളും പാലും മാത്രം കഴിച്ചാണ് ഉപവസിക്കുന്നത്.
സുഗന്ധവ്യഞ്ജനങ്ങളും സസ്യങ്ങളും
സാധാരണയായി നവരാത്രികളില്‍ ഉപ്പ് കഴിക്കില്ല. നവരാത്രി സമയത്ത് പാചകം ചെയ്യാന്‍ ഒരു ബദലായി ഇന്ദുപ്പ് ഉപയോഗിക്കുക. സുഗന്ധവ്യഞ്ജനങ്ങളില്‍, നിങ്ങള്‍ക്ക് ജീരകം അല്ലെങ്കില്‍ ജീരകപ്പൊടി, കുരുമുളക് പൊടി, പച്ച ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, അജ്വെയ്ന്‍, ഉണങ്ങിയ മാതളനാരങ്ങ വിത്തുകള്‍, കോകം, പുളി, ജാതിക്ക എന്നിവ ഉപയോഗിക്കാം. ചിലര്‍ മല്ലിയില, മുളകുപൊടി, ഉണങ്ങിയ മാമ്പഴം, ചാഡ് മസാല തുടങ്ങിയവയും ഉപയോഗിക്കുന്നു.
പച്ചക്കറികള്‍
നവരാത്രി വ്രതസമയത്ത് മിക്കവരും പച്ചക്കറികള്‍ കഴിക്കുന്നു. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, നാരങ്ങ, അസംസ്കൃത മത്തങ്ങ, ചീര, തക്കാളി, വെള്ളരി, കാരറ്റ് തുടങ്ങിയവ നല്ലതാണ്.
പാലും പാലുല്‍പ്പന്നങ്ങളും
പാലും പാലുല്‍പ്പന്നങ്ങളായ തൈര്, പനീര്‍ അല്ലെങ്കില്‍ കോട്ടേജ് ചീസ്, വെണ്ണ, നെയ്യ് എന്നിവയാണ് നവരാത്രി വ്രതകാലത്ത് കൂടുതലും ഉപയോഗിക്കുന്നത്.
ഈ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക
എല്ലാ ഫാസ്റ്റ് ഫുഡുകളും ടിന്നിലടച്ച ഭക്ഷണവും ഉള്ളി അല്ലെങ്കില്‍ വെളുത്തുള്ളി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണങ്ങളും ഒഴിവാക്കണം. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ പയര്‍വര്‍ഗ്ഗങ്ങള്‍, പയറ്, അരിപ്പൊടി, കോണ്‍ഫ്ളവര്‍, ഗോതമ്പ് മാവ്, റവ എന്നിവയും ഒഴിവാക്കണം. നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം, മുട്ട, മദ്യം, പുകവലി, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവയും നിഷിധമാണ്.

വ്രത നിയമങ്ങള്‍
ദിവസവും കുളിക്കുക. രാവിലെ 9 മണിക്ക് മുമ്പ് കുളിക്കണം.
നട്സ്, പഴങ്ങള്‍, പാലും വെണ്ണയും പോലുള്ള പാലുല്‍പ്പന്നങ്ങളും തിരഞ്ഞെടുത്ത മാവുകളും ഉള്‍പ്പെടുന്ന ഭക്ഷണങ്ങൾ ക്രമീകരിക്കുക
വ്രത സമയത്തു വീട്ടില്‍ എന്ത് ഭക്ഷണം തയ്യാറാക്കിയാലും അത് ദൈവങ്ങള്‍ക്ക് സമര്പ്പിചത്തിന് ശേഷം ഉപയോഗിക്കുക .
നിങ്ങള്‍ എല്ലാ ദിവസവും രാവിലെ ഒരു വിളക്ക് കത്തിക്കുകയോ അല്ലെങ്കില്‍ ആദ്യ ദിവസം ഒരു വിളക്ക് കത്തിക്കുകയും ഒമ്പതാം ദിവസം വരെ വിളക്ക് കെടാതെ നിലനിര്‍ത്തുകയും വേണം.ദുര്‍ഗ്ഗ ചാലിസയില്‍ നിന്നോ നിങ്ങള്‍ക്ക് അറിയാവുന്ന ഏതെങ്കിലും മന്ത്രങ്ങളില്‍ നിന്നോ ശ്ലോകങ്ങള്‍ വായിച്ച് ദുര്‍ഗാദേവിയെ ആരാധിക്കുക.ഒന്‍പത് ദിവസത്തെ ഉത്സവത്തിന്റെ അവസാനം, ദുര്‍ഗാദേവി വസിക്കുന്നതായി അറിയപ്പെടുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക.
ഇവ ചെയ്യരുത്
നിങ്ങളുടെ വീട് വൃത്തിഹീനമായി സൂക്ഷിക്കരുത്. സാധ്യമായ എല്ലാ സമയത്തും വീട് വൃത്തിയായി സൂക്ഷിക്കുക. കാരണം, നവരാത്രിയില്‍ ദുര്‍ഗാ ദേവിയുടെ ഒന്‍പത് രൂപങ്ങള്‍ ആരാധിക്കപ്പെടുന്നതിനാല്‍, ദുര്‍ഗാദേവി എല്ലാ വീടുകളും സന്ദര്‍ശിക്കാറുണ്ടെന്നാണ് വിശ്വാസം.വ്രതമെടുക്കുകയാണെങ്കില്‍ സൂര്യാസ്തമയത്തിന് മുമ്പ് ശരിയായ ഭക്ഷണം കഴിക്കരുത്.ഈ കാലയളവില്‍ മദ്യം, മയക്കുമരുന്ന്, മുട്ട, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഉപയോഗം പാടില്ല.ഈ സമയത്ത് നിങ്ങളുടെ മുടി മുറിക്കരുത് .ഈ സമയത്ത് നഖം മുറിക്കുകയോ തുന്നല്‍ പണി ഒഴിവാക്കുകയോ ചെയ്യണമെന്നും വിശ്വസിക്കപ്പെടുന്നു.