ഓണാട്ടുകരയ്ക്ക് ആഘോഷത്തിന്റെ നാളുകൾ സമ്മാനിച്ച് ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇനിയുള്ള ഒൻപത് ദിനങ്ങൾ ചുനക്കര ഗ്രാമം ഉത്സവ ലഹരിയിലാണ്. പത്താം ഉത്സവത്തിന് നടക്കുന്ന ആറാട്ടോടെ ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിൽ കെട്ടുത്സവങ്ങളുടെ കേളികൊട്ടാരംഭിക്കും. രാത്രി 7.30നും 8.30നും മധ്യേ ക്ഷേത്രതന്ത്രി കേശവരര്ഭട്ടതിരി, മകൻ രമേശ്ഭട്ടതിരി, ക്ഷേത മേൽശാന്തി ശീരവള്ളിഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റിയപ്പോൾ ക്ഷേത്രപരിസരം മഹാദേവർസ്തുതികളാൽ മുഖരിതമായി. ചുനക്കര ക്ഷേത്രത്തിലെ കൊടിയേറ്റ് ദർശിക്കാൻനാ നാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ഭക്തജനങ്ങളെത്തിച്ചേർന്നിരുന്നു.
ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കാലടി സംസ്കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.കെ.എസ്.രവികുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് യു.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഭര സമിതിസെക്രട്ടറി ജി.ബാബു രാജ്, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ വി.കെ.രാധാകൃഷ്ണൻ, ജയലക്ഷ്മി ശ്രീകുമാർ, സവിതസുധി, സി.അനു, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ സുരേഷ് ചുനക്കര പി.വിശ്വനാഥൻനായർ, പി. ഗോപാലകൃഷ്ണൻനായർ,കേരളകുമാരൻ, ആർ രഞ്ജിത്ത്, ജി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.
രണ്ടാംഉത്സവം മുതൽ ഒൻപതാം ഉത്സവം വരെ ദിവസവും നടക്കുന്ന ഉത്സവബലിദർശിക്കാൻ ഭക്തജനത്തിരക്കേറും. ശീവേലി, ശ്രീഭൂതബലി എന്നിവയുടെ വിപുലീകരിച്ച ചടങ്ങാണിത്. ഭഗവാന്റെ അനുവാദത്തോടെ സർവഭൂതഗണങ്ങൾക്കും ഹവിസ്സ് അർപ്പിച്ച് പ്രീതിപ്പെടുത്തുന്ന ചടങ്ങാണ് ഉത്സവബലി. ക്ഷേത്രത്തിന് വെളിയിൽ അഞ്ച് പ്രദക്ഷിണ മുള്ളചടങ്ങ് ഉച്ചയ്ക്ക് 12ന് ആരംഭിക്കും