തുളസി വെറും ഒരു ചെടിയല്ല

തുളസി വെറും ഒരു ചെടിയല്ല
alternatetext

തുളസി വെറും ഒരു ചെടി മാത്രമല്ല. ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ കാണുന്നത്. പാരമ്ബര്യശാസ്ത്രങ്ങള്‍ പരമപവിത്രമായ സ്ഥാനമാണ് തുളസിയ്ക്ക് നല്‍കുന്നത്. വിഷ്ണു പൂജയില്‍ ഏറ്റവും പ്രധാനപ്പെട്ട തുളസിയ്ക്ക് വിഷ്ണുപ്രിയ എന്ന വിശേഷണവുമുണ്ട്. ഭക്തിപൂര്‍വ്വമുള്ള തുളസി സമര്‍പ്പണത്തിലൂടെ ദേവപ്രീതി പെട്ടെന്ന് ലഭിക്കുന്നു എന്നാണ് വിശ്വാസം.

ഭവനങ്ങളില്‍ തുളസിത്തറ നിര്‍മ്മിച്ച്‌ അതില്‍ തുളസി വളര്‍ത്തുന്നത് ഐശ്വര്യപ്രദമാണ്. കൃഷ്ണ തുളസിയാണ് ഉത്തമമായത്. വീടിന്റെ കിഴക്കുഭാഗത്തായി പ്രധാന വാതിലിന് നേര്‍ക്ക് തുളസിത്തറ പണിതാല്‍ ഫലങ്ങള്‍ ഏറും. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗൃഹത്തിന്റെ തറയിരിപ്പില്‍ നിന്നും തുളസിത്തറ താഴ്ന്നുപോകുവാന്‍ പാടില്ലയെന്നതാണ്. ഒന്നിലധികം തൈകള്‍ തുളസിത്തറയില്‍ നട്ടുവളര്‍ത്താം. തുളസി നട്ടിരിക്കുന്ന മണ്ണ് ശുദ്ധമായി സംരക്ഷിക്കണം. നിത്യേന വെള്ളമൊഴിച്ച്‌ കൊടുക്കണം. അശുദ്ധമെന്നു തോന്നുന്ന ഒന്നും തുളസിയുടെ മണ്ണില്‍ നിക്ഷേപിക്കുകയും അരുത്.

ദേവസമര്‍പ്പണത്തിനായി തുളസിയില ഇറുത്തെടുക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. തുളസിച്ചെടിക്ക് വെള്ളമൊഴിച്ചശേഷം, വിഷ്ണുഭഗവാനെ മനസ്സില്‍ ധ്യാനിച്ച്‌ തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസി ഇല ഇറുത്തെടുക്കുവാന്‍. ഇങ്ങനെ ചെയ്യുമ്ബോള്‍ തീര്‍ച്ചയായും ശരീരശുദ്ധി ഉണ്ടായിരിക്കണം.സന്ധ്യസമയത്ത് മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്ക്കുന്നതും, തുളസിത്തറയില്‍ സന്ധ്യാദീപം തെളിയിക്കുന്നതും മികച്ച ഫലങ്ങള്‍ നല്‍കും