ഇന്ന് മദ്ധ്യകേരളത്തില്‍ അസ്തമയം 06.05 നാണ് അതിനാല്‍ വൈകുന്നേരം 05 .12 മുതല്‍ 07.42 വരെ പൂജ വയ്ക്കാം

വൈകുന്നേരം 05 .12 മുതല്‍ 07.42 വരെ പൂജ വയ്ക്കാം
alternatetext

ഇന്ന് മദ്ധ്യകേരളത്തില്‍ അസ്തമയം 06.05 നാണ് അതിനാല്‍ വൈകുന്നേരം 05 .12 മുതല്‍ 07.42 വരെ പൂജ വയ്ക്കാം. ഒക്ടോബര്‍ 24 പുലര്‍ച്ചെ മുതല്‍ രാവിലെ 07.17 വരെയുള്ള സമയവും തുടര്‍ന്ന് 09.26 മുതലുള്ള സമയവും പൂജ എടുപ്പിനും വിദ്യാരംഭത്തിനും ഉത്തമമാണ്. നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ ദേവിക്കുമുന്നില്‍ സമര്‍പ്പിച്ച്‌ പൂജിക്കുക എന്നതാണ് പൂജവയ്പ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും സരസ്വതീ സങ്കല്‍പ്പത്തില്‍ പൂജവയ്പ്പ് നടത്താവുന്നതാണ്.

നവരാത്രിയില്‍ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവക്കേണ്ടത്. അന്ന് വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപ്പണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങള്‍ പൂജയ്ക്കുവേണ്ടി സമര്‍പ്പിക്കണം. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജവയ്ക്കാം. വീട്ടിലാണെങ്കില്‍ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയുള്ളവര്‍ അവിടെയോ പരമാവധി ശരീര മനഃ ശുദ്ധിയോടെ പൂജവയ്ക്കണം .പൂജവയ്ക്കുന്ന സമയം മുതല്‍ വിജയദശമി വരെ ഒരുവിധ അദ്ധ്യയനവും പാടില്ല .