പൂജാ പുഷ്പങ്ങൾ
alternatetext

വൈഷ്ണവം:വിഷ്ണു അല്ലെങ്കിൽ വൈഷ്ണവമൂർത്തികൾ

  1. കൃഷ്ണതുളസി
  2. രാമതുളസി
  3. വെള്ളത്താമര
  4. ചെന്താമര
  5. പ്ലാശ്
  6. പിച്ചകം
  7. വെങ്കരിങ്ങാലി /മുള്ളുചേമന്തി
  8. മുല്ല
  9. കുരുക്കുത്തി മുല്ല
  10. പുന്നാഗം
  11. കാട്ടുചെമ്പകം
  12. നന്ത്യാർവട്ടം
  13. മുക്കുറ്റി
  14. ചെമ്പരത്തി
  15. നൊച്ചി
  16. മല്ലിക
  17. ചെമ്പകം
  18. കൂവളം
  19. നീലത്താമര
  20. കൈത
  21. പുതുമുല്ല
  22. ചുവന്ന മുല്ല
  23. കരിങ്കൂവളം
  24. ഹാസം
  25. കഞ്ഞുണ്ണി
  26. നിലപ്പന
  27. ഭീതി
  28. പാരിജാതം
  29. കറുത്ത ആമ്പൽ
  30. മഴമുല്ല
  31. ലംഘിക
  32. മുളച്ചമി
  33. കറുക
  34. ഞാവൽപ്പൂവ്
  35. ചെങ്ങഴനീർപ്പൂവ്
  36. കരവീരം
  37. ഏകദളം
  38. കുശ
  39. ചുവന്ന ആമ്പൽ

വിഷ്ണുവിന് കൂവളം എടുക്കാം എന്നത് പലർക്കും ആദ്യ അറിവായിരിക്കും.
പക്ഷേ അതിൽ ചെറിയൊരു വിശേഷമുണ്ട്. കൂവള പൂവാണ് വിഷ്ണുവിന്. ഇലയാണ് ശിവനു പ്രധാനം

ശൈവം

  1. വെള്ളെരുക്കിൻ പൂവ്
  2. കരവീരം
  3. ചെന്താമര
  4. ഉമ്മത്തിൻപ്പൂവ്
  5. വൻകൊന്ന
  6. ചുവന്ന മന്ദാരം
  7. വെള്ളത്താമര
  8. തുളസി
  9. അശോകം
  10. ചെമ്പകം
  11. ചെങ്ങഴനീർപ്പൂവ്
  12. കൊക്കു മന്ദാരം
  13. ഇലഞ്ഞി
  14. മുല്ല
  15. കുരുക്കുത്തി മുല്ല
  16. പ്ലാശിൻപൂവ്
  17. പിച്ചകം
  18. ഓരിലത്താമര
  19. ദർഭ
  20. മക്കിപ്പൂവ്
  21. കടലാടി
  22. കറുകക്കൂമ്പ്
  23. മുക്കുറ്റി
  24. വലിയ കർപ്പൂര തുളസി
  25. പുന്നാഗം
  26. കാട്ടുചെമ്പകം
  27. നന്ത്യാർവട്ടം
  28. നീർമാതളം
  29. മുള്ളുചേമന്തി
  30. കരിങ്കറുക
  31. മന്ദാരം
  32. കുങ്കുമപ്പൂവ്
  33. കരിങ്കൂവളപ്പൂവ്
  34. കണിക്കൊന്നപ്പൂ
  35. കടമ്പ്
  36. കൂവളം
  37. നീലത്താമര

ശാക്തേയം

  1. വെള്ളത്താമര
  2. ചുവന്ന താമര
  3. ചെങ്ങഴനീർപ്പൂവ്
  4. കരിങ്കൂവളപ്പൂവ്
  5. ഉച്ചമലരി
  6. കാട്ടുമുല്ല
  7. പുന്നപ്പൂവ്
  8. നാഗപ്പൂവ്
  9. പിച്ചകം
  10. കുരുകുത്തിമുല്ല
  11. ഇരുവാച്ചി മുല്ല
  12. മഞ്ഞക്കുറുഞ്ഞി
  13. തിരുതാളി
  14. പാതിരാപ്പൂവ്
  15. കൂവളത്തില
  16. അശോകപ്പൂവ്
  17. സ്വർണ്ണമലരി
  18. മുഞ്ഞ
  19. ഉമ്മത്തിൻപ്പൂവ്
  20. മന്ദാരം
  21. കറുക
  22. നന്ത്യാർവട്ടം
  23. ശംഖ്പുഷ്പം

തുളസി, തെറ്റി, താമര, അശോകം, ചെമ്പകം, പിച്ചി, മുല്ല, നന്ത്യാർവട്ടം എന്നിവ സകലർക്കും സ്വീകാര്യം.ചെമ്പരത്തി- ഗണപതിയ്ക്കും ഭദ്രകാളിയ്ക്കും നവഗ്രഹങ്ങളിൽ ചൊവ്വയ്ക്കും പ്രധാനമാണ്.കുങ്കുമപ്പൂവ്വ്- ഭദ്രകാളിയ്ക്കും വീരഭദ്രൻ, കാലഭൈരവൻ തുടങ്ങിയ ഉഗ്രമൂർത്തികൾക്കും വിശേഷമാണ്.

പൂജക്ക്‌ ഒഴിവാക്കേണ്ട പുഷ്പങ്ങൾ

ഗന്ധമില്ലാത്തതും, ഉഗ്രഗന്ധം ഉള്ളതും, തീക്ഷ്ണമായതും, ആരും തൊടാത്തതും, വിഷമുള്ളതും [ദുഷ്ടാനി], ഉടമസ്ഥന്റെ സമ്മതം കൂടാതെ ശേഖരിച്ചതും, കട്ടെടുത്തതും, നഖം കൊണ്ട് മുറിച്ചതും, കൃമികീടങ്ങൾ അടങ്ങിയതും, എട്ടുകാലി കൂട്കെട്ടിയതും, തലമുടിയുള്ളതും, നിർമ്മാല്യമായതും [ഒരിക്കൽ ഉപയോഗിച്ചത്], പഴകിയതും, കാലം കഴിഞ്ഞതും അഥവാ വാടിയതുമായ പുഷ്പങ്ങൾ എല്ലാം തന്നെ വർജ്ജിക്കപ്പെടേണ്ടവയാണ്

പൂജാമുറി എങ്ങനെ ഒരുക്കാം