ചെന്നിത്തല:ചിരപുരാതനവും, ഐതിഹ്യ പെരുമയുള്ളതും ദേശദേവൻ ശ്രീ മഹാദേവൻ കുടികൊള്ളുന്ന ചെന്നിത്തല അയ്യക്കശ്ശേരിൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ 61- മത് ശ്രീമദ് ഭാഗവത ജ്ഞാന യജ്ഞവും ഗോശ്രീ ദാന എന്ന ഗോദാന പദ്ധതിയും 2021 ഏപ്രിൽ 14 മുതൽ ഏപ്രിൽ 20 വരെ നടത്തപ്പെടുന്നു.

“നര നാരായണ സേവ” എന്ന തത്വത്തെ യഥാർത്ഥ്യമാക്കി കഴിഞ്ഞ മൂന്ന് വർഷക്കാലമായി ക്ഷേത്രത്തിൽ സപ്താഹത്തോടെനു ബന്ധിച്ച് സുമംഗലീയം എന്ന പരിണയ പദ്ധതി നടപ്പാക്കി. എല്ലാവരുടെയും പ്രശംസയും, ആദരവും നേടിയ ശാഖ സമിതി ഈ മഹാമാരി വർഷത്തിലും ഭഗവാൻ്റെ തിരു അവതാര ദിനത്തിൽ ഗോശ്രീ പദ്ധതി എന്ന ഗോദാന പദ്ധതി നടപ്പാക്കുന്നു.
പശുവിനെ വളർത്തി ഉപജീവനം തേടുന്ന ഹിന്ദു വിഭാഗത്തിലുള്ളവർക്ക് 5 പശുക്കിടാവുകളെ ദാനമായി നൽകാൻ ഉദ്ദേശിക്കുന്നത് ഗോദാനം നൂറ് പുരുഷായിസിൻ്റെ പുണ്യം എന്നാണ് ആചാര്യ മതം. ഈ സത്കർമ്മത്തിൽ പങ്കാളിയാകാൻ താല്പര്യമുള്ളവർ ക്ഷേത്ര ഭരണ സമിതി മായി ബന്ധപ്പെടുക സെക്രട്ടറി 9496220474 ശ്രീകുമാർ