ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക ദക്ഷിണായത്തിലെ ആദ്യത്തെ കറുത്തവാവാണ് കർക്കിടകവാവ്.. ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയമാണ് വാവ്.ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് കറുത്തവാവ്. ഇത് നമ്മുടെ ശരീരത്തിലുള്ള സോമ സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു.ഇട, പിങ്ഗള സുഷുമ്ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങള്‍ ആയിബന്ധപെട്ട് കിടക്കുന്നു
പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം സ്വശരീരത്തിലും ഉണ്ടാകുന്നു.ഈ സമയത്ത് സുഷുമ്നയിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ സ്വാധീനിക്കുന്നു.ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസ്സില്‍ ബോധ തലത്തില്‍ സ്വാധീനം ചെലുത്തുന്നു ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നത് അതുകൊണ്ടാണ്.
മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല പകരം തനിക്കു വേണ്ടി തന്റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടിയാണ് നാം ബലിയർപ്പിക്കുന്നത്.നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്റെയും അമ്മയുടെയും ഓരോ സെല്ലിൽ നിന്നുമാണ്ആധുനിക ശാസ്ത്രം പറയുന്നത് ഒരാളുടെ ശരീരത്തില്‍ തന്റെ 32 തലമുറ വരെ ഉള്ള ജീനുകള്‍ ഉണ്ടന്നാണ് ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും.നമ്മള് ബലി ഇടുന്നത് 7 തലമുറയ്ക്കും മാത്രം അല്ല അടുത്ത തലമുറയ്ക്ക് വേണ്ടികൂടിയാണ്.
തന്റെ പൂര്‍വികര്‍ തന്റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത്.നിങ്ങള്‍ ഒരു ഹിന്ദുവോ നിരീശ്വരവാദിയോ ആരുമായിക്കൊള്ളട്ടെ ഒരു അഞ്ചു മിനിറ്റ് നിങ്ങളുടെ പൂര്‍വികര്‍ക്ക് വേണ്ടി ബന്ധുക്കള്‍ ആയവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു സ്വല്പം പുഷ്പം ഒരു മന്ത്രം കുറച്ചു ജലം ആത്മാര്‍ഥമായി അര്‍പ്പിക്കുക.