രാമായണ മാസാചരണം
alternatetext

രാമായണം എല്ലായിടത്തും വായിക്കാവുന്ന ഒരു ഗ്രന്ഥമാണെങ്കിലും വീട്ടിനകത്ത് ഒരു നിത്യാനുഷ്ഠാനമെന്ന നിലയിൽ വായിക്കുന്നതാണ് ഉത്തമം. വീട്ടിൽ ഐകമത്യവും ശ്രേയഃപ്രാപ്തിയും ഉണ്ടാവാൻ നന്ന്. ഓരോ ഹിന്ദുഭവനത്തിലും രാമായണമുണ്ടാവണം.പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ രാമായണം പാരായണം ചെയ്യാവുന്നത് ആണ്. ചെറിയ പ്രായത്തിലേ ഇത് പരിശീലിക്കണം.

രാമായണപാരായണത്തിനേറ്റവും ഉത്തമസമയം രാത്രി ഏഴുമണി കഴിഞ്ഞ് പത്തുമണി വരേയ്ക്കുള്ള ദുർഗ്ഗായാമമാണ്. തൃസന്ധ്യയ്ക്കും രാവിലെ പത്തുമണികഴിഞ്ഞുള്ള ജ്യേഷ്ഠയാമത്തിലും (പ്രത്യേകിച്ച് പതിനൊന്നര മുതൽ പന്ത്രണ്ടര വരെ) പാടില്ലെന്നുമുണ്ട്. വടക്കോട്ടു തിരിഞ്ഞിരുന്ന് വായിക്കുന്നതാണേറ്റവും നല്ലത്. കിഴക്കോട്ടും പടിഞ്ഞാറോട്ടും സമയം പോലെ തിരിഞ്ഞിരിക്കാൻ വിരോധമില്ല.

മുന്നിൽ കത്തിച്ചുവെച്ച നിലവിളക്ക് (ഓട്ടുവിളക്ക്) ഉണ്ടാവണം. വിളക്കിൽ പാർവ്വതീ പരമേശ്വരന്മാരും ഗണപതിയും ഹനുമാനും മറ്റെല്ലാ ദേവതകളും സാന്നിദ്ധ്യം ചെയ്യുന്നു. പലകമേലോ വിരിപ്പിന്മേലോ മറ്റോ ഇരുന്നു പാരായണം ചെയ്യണം. നാലാക്കി മടക്കിയ വിരിപ്പ് ഉത്തമം. മുന്നിൽ അൽപ്പം ഉയർന്ന പീഠത്തിൽ രാമായണം വെച്ചിരിക്കണം.

കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. തുളസിപ്പൂകൊണ്ട് വിളക്കു പൂജ ചെയ്യുന്നതും നന്ന്. വായിച്ചു തുടങുമ്പോൾ തുഞ്ചത്താചാര്യനെ പ്രണമിക്കുന്ന “സാനന്ദരൃപം സ കലപ്രബോധം ആനന്ദദാനാമൃത പാരിജാതം, മനു ഷ്യപത്മേഷുരവിസ്വരൂപം നമാമി തുഞ്ചത്തെഴുമാ ര്യപാദം” എന്ന ധ്യാനശ്ലോകം ചൊല്ലണം. അതിനു പുറമേ ഗുരു, ഗണപതി, സര സ്വതി, പാർവ്വതി, ശ്രീ മഹാദേവൻ, വിഷ്ണു, ഹനു മാൻ തുടങിയവരുടെ ധ്യാനശ്ലോകങളും ചൊല്ലണം.

വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും വേണം. രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈ വരുമെന്നാണ്‌ വിശ്വാസം. 24000 ശ്ലോകങ്ങൾ രാ മായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം.

പൂർണ്ണമായി രാമായണം ഒരാവർത്തി വായിയ്ക്കാൻ 10 മണിക്കൂർ (600 മിനിറ്റ്) എടുക്കും. ഇതിനെ കണക്കാക്കി പാരായണം എത്രവേണമെന്നു നിശ്ചയിക്കാം. കർക്കിടകത്തിൽ ശരാശരി 20 മിനിറ്റുവെച്ച് പാരായണം ചെയ്യാം. വലത്തെ പേജിൽ നിന്നാരംഭിച്ച് വലത്തെ പേജിൽത്തന്നെ നിർത്തും വിധം വായിക്കാൻ ശ്രദ്ധിയ്ക്കണം. ഇടത്തെ പേജ് ‘ജ്യേഷ്ഠയും’ വലത്തെ പേജ് ‘ലക്ഷ്മി’ യുമത്രെ.

ശ്രീരാമന്‍റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചു തീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

അശുഭമായ സ്ഥലത്ത് വായന നിർത്തരുത്. ശുഭമായ ഭാഗത്തോ, തത്വോപദേശം വരുന്നേടത്തോ നിറുത്തുന്നത് ഉത്തമം. തലക്കെട്ടിനെപ്പറ്റി വേവ ലാതിപ്പെടേണ്ടതില്ല. നിറുത്തിയ സ്ഥാനത്ത് അടയാളം വച്ചാൽ മതി. കർക്കിടകത്തിലെ പാരായണത്തിനൊരു വിഷയക്രമമുണ്ട്. പതിനഞ്ചാം ദിവസം ബാലിവധം, ഇരുപത്തഞ്ചാം ദിവസം കുംഭ കര്‍ണവധം, ഇരുപത്തെട്ടാം ദിവസം രാവണവധം, മപ്പതാം ദിവസം പട്ടാഭിഷേകം എന്നിങ്ങനെ. ഉത്തര രാമായണം വായിക്കാറില്ല. ചിങ്ങ സംക്രമത്തിനു മുൻപ് പാരായണം പൂർത്തിയാവണം.

ഓരോ ദിവസവും വായന കഴിഞ്ഞാൽ “പൂർവ്വം രാമതപോവനാധിഗമനം, ഹത്വാ മൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായുമരണം, ലങ്കാപുരീദാ ഹനം, പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ തദ്ധി രാമായണം” എന്ന ഏകശ്ലോകരാമായണം ചൊല്ലിയിരിക്കണം.കർക്കിടക പാരായണം പൂർത്തിയായാൽ “രാമാ യണത്തിലെ സീതാ-രാമാദി സകല ദേവതകളും പട്ടാഭിഷേക രൂപത്തിൽ വരുന്ന ഒരുവർഷക്കാലം മുഴുവൻ ഞങളുടെ ഉള്ളിൽ സാന്നിദ്ധ്യം ചെയ്യണേ” എന്ന പ്രാർത്ഥനയോടെ ഓരോരുത്തരും രാ മായണം ഇരുകൈകളുടേയും വിരൽത്തുമ്പുകളി ൽ തൊട്ട് നേത്രങളിൽ വച്ചു തൊഴുത് നമസ്കരി ച്ച് ഉദ്വസിയ്ക്കണം. തുടർന്ന് അന്നദാനം, പുടവദാ നം, രാമായണ ഗ്രന്ഥദാനം തുടങിയവ നടത്താം

(കടപ്പാട്)