ഏറ്റുമാനൂര് മഹാശിവക്ഷേത്രം

alternatetext

കേരളത്തിലെ കോട്ടയം നഗരത്തില് നിന്ന് ഏകദേശം പത്തു കിലോമീറ്റര് വടക്ക്കിഴക്ക് എം.സി.റോഡിന് കിഴക്കുഭാഗത്തായി പടിഞ്ഞാറ് ഭഗത്തേക്ക് ദര്ശനമായി ഏറ്റുമാനൂര് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു. അഘോരമൂര്ത്തിയാണ് പ്രധാനപ്രതിഷ്ഠ. പരശുരാമന് സ്ഥാപിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളില് ഒന്നാണിത്.


നൂറ്റെട്ട് ശിവക്ഷേത്രങ്ങളില് ഒന്നാണ് ഏറ്റുമാനൂര് എങ്കിലും ഖരപ്രകാശ മഹര്ഷി ആയിരക്കണക്കിനു വര്ഷങ്ങള്ക്കു മുമ്പ് പ്രതിഷ്ഠിച്ച മൂന്നു ശിവലിംഗങ്ങളില് ഒന്നാണ് ഇവിടെയുള്ളത് എന്നു വിശ്വസിക്കുന്നു. മറ്റു രണ്ടു ശിവലിംഗങ്ങള് വൈക്കത്തും, കടുത്തുരുത്തിയിലും ആണ്. ഏറ്റുമാനൂര് അലങ്കാരഗോപുരം. വട്ടത്തില് പണിത ശ്രീകോവില്, വിസ്താരമേറിയ നമസ്കാര മണ്ഡപം, തിടപ്പള്ളികള്, വിശാലമായ നാലമ്പലം, ബലിക്കല്പുര, വിളക്കു മാടം എന്നിവയെല്ലാം ചെമ്പ് മേഞ്ഞതാണ്. ആനപ്പന്തല് , കരിങ്കല് പാകിയ തിരുമുറ്റം, പ്രദക്ഷിണ വീഥി, അലങ്കാര ഗോപുരം എന്നിവയും ഈ മഹാ ക്ഷേത്രത്തിലുണ്ട്. ശ്രീ കോവിലിന്റെയും ഗോപുരത്തിന്റെ ഭിത്തികളില് മനോഹരങ്ങളായ ചുവര് ചിത്രങ്ങളുണ്ട്.

പ്രധാനമൂര്ത്തിയായ ഏറ്റുമാനൂരപ്പന് പടിഞ്ഞാട്ട് ദര്ശനമായി രൗദ്രഭാവത്തില് വാഴുന്നു. ശിവലിംഗത്തിന് 3 അടി പൊക്കമുണ്ട്. ശ്രീകോവിലില് ഓരോ ദിവസവും മൂന്നു ഭാവത്തില് ഏറ്റുമാനൂരപ്പന് വിളങ്ങുന്നു. ഉച്ച വരെ ഭക്തന്മാര് ദര്ശിക്കുന്നത് അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന രൂപത്തിലും , ഉച്ചക്കു ശേഷം അത്താഴ പൂജ വരെ ശരഭരൂപത്തിലും , അത്താഴ പൂജ മുതല് നിര്മ്മാല്യ ദര്ശനം വരെ ശിവ ശക്തി രൂപത്തിലുമാണ്. ദക്ഷിണാമൂര്ത്തി, ഗണപതി, അയ്യപ്പന്, നാഗദൈവങ്ങള്, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപപ്രതിഷ്ഠകള്. കൂടാതെ വടക്കുപടിഞ്ഞാറ് കീഴ് തൃക്കോവിലില് അഭിമുഖമായി മഹാവിഷ്ണുവും കിഴക്ക് പാര്‍വതിയുമുണ്ട.്

Leave a Reply

Your email address will not be published. Required fields are marked *