കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലുള്ള ചെന്നിത്തല അയ്യക്കശ്ശേരിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ 61- മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2021 ഏപ്രിൽ 14 ന് ആരംഭിച്ചു. 2018, 2019, 2020 വർഷങ്ങളിൽ സുമംഗലീയം എന്ന പരിണയ പദ്ധതിയിലൂടെ മൂന്ന് യുവതീ ക ളു ടെ വിവാഹം മുഴുവൻ ചെലവുകളും അയ്യക്കശ്ശേരിൽ ശാഖ സമിതി വഹിച്ച് നടത്തപ്പെടുകയും ചെയ്യതും .

ഈ വർഷം 2021 ലെ സപ്താഹ യജ്ഞത്തിൻ്റെ കൃഷണാവാതര ദിവസം (16. – 4 – 21 ) ഗോശ്രീ ദാനം എന്ന ഗോദാന പുണ്യതീർത്ഥ പദ്ധതി നടപ്പാക്കി. സമിതി പ്രസിഡൻ്റ് ശ്രീ.മധുകുമാർ കോതേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ,വാർഡ് മെമ്പർ ശ്രീമതി, ദീപാരാജൻ്റെ സാന്നിദ്ധ്യത്തിൽ രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്ത കാര്യകാരി സദസ്യൻ ശ്രീ.കെ.കൃഷ്ണൻകുട്ടി അവറുകൾ ഗോദാനം നടത്തി..

തുടർന്ന് BDS എന്ന മെഡിക്കൽ ഡോക്ടർ കോഴ്സ് വളരെ വിജയകരമായി ഉന്നത മാർക്കോട് പാസ്സായ ശ്രീമതി ഗായത്രി ചന്ദ്രനെ (D/o ജയചന്ദ്രൻ ഗായിത്രി മന്ദിരം ഒരിപ്രം) ചടങ്ങിൽ അനുമോദിച്ചു.

തത് അവസരത്തിൽ നമ്മുടെ പഞ്ചായത്തിലെ ഒരാൾക്കു ചികിത്സാ ധന സഹായവും നൽകപ്പെട്ടു കൂടാതെ ‘ഭൂമി സുപോഷണ അഭിയാന്റെ കൈ പുസ്തകം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യൻ ശ്രീ.കെ.കൃഷ്ണൻകുട്ടി ജില്ലാകാര്യവാഹ് മധുപ്രസാദിന് നൽകി പ്രകാശനം ചെയ്തു