ബുധൻ, 18 നവംബർ 2026 ഹൈന്ദവ ആത്മീയതയുടെ പ്രചോദനം — The spiritual inspiration of Hindu

Temples of Kerala

The spiritual inspiration of Hindu

ഐതീഹ്യങ്ങൾ

അനന്തശയനന്‍

അധര്‍മ്മത്തിന്റെ കടലില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാന്‍ ഭഗവാന്‍ നിരവധി അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. ഭഗവാന്‍ വിഷ്ണുവിന്റെ വാഹനമായി അറിയപ്പെടുന്നത് ഗരുഡന്‍ ആണെങ്കിലും തുല്യ പ്രാധാന്യം ശേഷനാഗത്തിനും ഉണ്ട്.
എല്ലാ അവതാരങ്ങളിലും ശേഷനാഗവുമായി ഭഗവാന്‍ വിഷ്ണുവിന്റെ ബന്ധം ശക്തമാണ്. എന്തുകൊണ്ടാണ് ഭഗവാന്‍ വിഷ്ണു സര്‍പ്പത്തിന്‍മേല്‍ ശയിക്കുന്നത്? അതിന് ഉത്തരം എന്താണന്ന് നോക്കാം.

സമയത്തിന്റെ മാര്‍ഗ്ഗദര്‍ശി
ലോകത്തില്‍ അധര്‍മ്മം നിറയുന്നതായി അനുഭവപ്പെടുന്ന സമയത്ത് ഭഗവാന്‍ വിഷ്ണു ലോകത്തെ പുനരുദ്ധരിക്കും. അനന്തതയുടെ പ്രതീകമാണ് ശേഷനാഗം. മനുഷ്യന് ഗുണകരമാകുന്ന തരത്തില്‍ഭഗവാന്‍ വിഷ്ണു സമയത്തിന്റെ മാര്‍ഗദര്‍ശിയാകും.

ആത്മാവിഷ്‌കാരം
ലോകത്തെ ഓരോ സമയത്തും സംരക്ഷിക്കുന്നതിനായി ഭഗവാന്‍ പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തിട്ടുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന്റെ ഊര്‍ജ രൂപമാണ് . അതിന്‍മേലാണ് ഭഗവാന്‍ വിശ്രമിക്കുന്നത്

എല്ലാ ഗ്രഹങ്ങളുടെയും ആസ്ഥാനം
ശേഷനാഗം അതിന്റെ വലയത്തിനുള്ളില്‍ എല്ലാ ഗ്രഹങ്ങളെയും വഹിക്കുകയും ഭഗവാന്‍ വിഷ്ണുവിന്റെ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു എന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. സമസ്ത ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മേല്‍ ശയിക്കുന്ന ഭഗവാന്‍ വിഷ്ണുവിനെ വിശ്വത്തിന്റെ ദേവനായാണ് ആരാധിക്കുന്നത്.

വിഷ്ണുവിന്റെ സംരക്ഷകന്‍
ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന് വിശ്രമത്തിനുള്ള സ്ഥലം മാത്രമല്ല സംരക്ഷണവും നല്‍കുന്നുണ്ട് . ഇത് വിരോധാഭാസമാണന്ന് തോന്നുന്നുണ്ടോ? പിതാവായ വസുദേവര്‍ നന്ദഗോപരുടെ വസതിയിലേക്ക് കൊണ്ടുപോകവെ ഉണ്ടായ കൊടുങ്കാറ്റില്‍ നിന്നും ശിശുവായ ശ്രീകൃഷ്ണനെ സംരക്ഷിക്കുന്നത് ശേഷനാഗമാണ്. അതിനാല്‍ തീര്‍ച്ചയായും സംരക്ഷകന്‍ എന്നു തന്നെ പറയാം.
അനശ്വരമായ ബന്ധം
ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും തമ്മിലുള്ള ബന്ധം അനശ്വരമാണ്. ഓരോ അവതാരത്തിലും ലോകത്തിലെ തിന്മകളെ നേരിടാനും അധര്‍മ്മങ്ങളില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാനും ശേഷനാഗം ഭഗവാന്‍ വിഷ്ണുവിനെ സേവിക്കുന്നുണ്ട്.

ത്രേതായുഗത്തില്‍
ത്രേതായുഗത്തില്‍ ശേഷനാഗമാണ് ലക്ഷ്മണനായി അവതരിക്കുന്നത്, ദ്വാപരയുഗത്തിലാകട്ടെ ബലരമാനായാണ് ജന്മമെടുക്കുന്നത്. . ഈ രണ്ട് ജന്മങ്ങളിലും യഥാക്രമം രാമന്റെയും കൃഷ്ണന്റെയും സേവകരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്

സമയത്തെ നിയന്ത്രിക്കുന്നത്
ഭഗവാന്‍ വിഷ്ണു ശേഷനാഗത്തിന്‍മേല്‍ ശയിക്കുന്നതിന്റെ കാരണം ഇതെല്ലാമാണ്. ശേഷം എന്നാല്‍ അവശേഷിക്കുന്നത് എന്നാണര്‍ത്ഥം .നാഗം സമയത്തിന്റെ പ്രതീകമാണ്. അതില്‍ ശയിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാത്തിനും ഉപരിയായ ഭഗവാനാണ് സമയത്തെ നിയന്ത്രിക്കുന്നത് എന്നാണ്.

WhatsApp ഗ്രൂപ്പിൽ ചേരൂക്ഷേത്ര വാർത്തകളും ഉത്സവ വിശേഷങ്ങളും ലൈവ് പരിപാടികളും ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.ഇപ്പോൾ ചേരുക
എഴുതിയത് subashgvettiyar

അഭിപ്രായം രേഖപ്പെടുത്തൂ

Your email address will not be published. Required fields are marked *