വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം. ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്.
ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്. എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്ബ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.
നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.
ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്.
മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ മുതലായ കാര്യങ്ങൾക്കു ഗണപതിഹോമം നടത്താറുണ്ട്.
വീട്ടുകളിൽ ഗണപതിഹോമം ചെയ്യുമ്പോൾ വീട്ടിലെ അംഗങ്ങൾ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം ഗണപതി ഹോമം നടത്തുവാൻ ഉദ്ധേശിച്ചിരിക്കുന്ന വീട്ടിൽ മൂന്നു ദിവസം മുൻപു തന്നെ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം.പൂജക്ക് ശേഷം മൂന്നുദിവസം ഇതു തുടരണം. ഗണപതി ഹോമം ചെയ്യുന്ന മുറി ചാണകം തളിച്ച് ശുദ്ധ മാക്കിയിരിക്കണം.വീട്ടിലെ അംഗങ്ങൾ എല്ലാവരും മത്സ്യമാംസാദികൾ വെടിഞ്ഞു വ്രിതത്തോട് കൂടി പൂജയിൽ പങ്കെടുക്കണം
പൂജകൾ നടക്കുമ്പോൾ മൂലമന്ത്രമോ ഗണപതി സ്തുതികളോ ജപിക്കണം . ഹോമത്തിനു ഉപയോഗിക്കുന്ന പ്ലാവിൻ വിറകു ഉറുബ് ,ചിതൽ തുടങ്ങിയ ജീവികൾ ഇല്ലാത്തതു ആയിരിക്കണം. പൂജക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങൾ പൂർണമായും വിരിഞ്ഞതായിരിക്കണം.വാടിയതും ചൂടിയതുമായ പുഷ്പങ്ങൾ എടുക്കരുത് . ഗണപതി ഹോമത്തിനു ഉപയോഗിക്കാവുന്ന മന്ത്രങ്ങൾ പഠിച്ചിരിക്കുന്നത് നല്ലത് ആയിരിക്കും.
മൂല മന്ത്രം
‘ഓം ഗം ഗണപതയെ നമ:’