അപകടമരണം , അകാലമരണം, സ്വദേശത്തിനു പുറത്തു സംഭവിക്കുന്ന മരണം, ബന്ധുമിത്രാദികളുടെ പരിലാളന , പരിഗണ എന്നിവ കൂടാതെയുള്ള മരണം തുടങ്ങി സാമാന്യമായിട്ടല്ലാതെ സംഭവിക്കുന്ന മരണമടയുന്നവരുടെ ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലയും എന്ന് കരുതപ്പെടുന്നു .ഇപ്രകാരം ഗതികിട്ടാതെ അലയുന്ന പിതൃക്കളുടെ ആത്മാവിനെ ഊർദ്ധ്വഗതിയിലാക്കി വിഷ്‌ണുലോകത്തിലെത്തിച്ച് മഹാവിഷ്ണുവിങ്കൽ ലയിപ്പിക്കുന്നതിന് അനുഷ്ഠിക്കുന്ന ചടങ്ങിന്റെ ഭാഗമാണ് തിലഹോമം .
വിധിപ്രകാരമുള്ള മരണാനന്തര കർമ്മങ്ങൾ നടത്താതിരിക്കുമ്പോഴും ആത്മാവിന്മോക്ഷം ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാവും . സഞ്ചയനം, സപിണ്ഡീകരണം എന്ന സപിണ്ഡി തുടങ്ങിയഅടിയന്തിരങ്ങൾ നടത്തുമ്പോൾ പറ്റുന്ന പിഴവുകൾ പോലും ആത്മാവിന് മോക്ഷംനിഷേധിച്ചേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ തിലഹോമം നടത്തുന്നത്ആത്മാവിന് മോക്ഷം നൽകാൻ സഹായിക്കും.
മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള ഹോമമാണ് തിലഹോമം.തിലഹോമത്തിൽ പ്രധാന ദ്രവ്യം എള്ളാണ്. എള്ള് ഹോമിക്കുന്നതുകൊണ്ടാണ് തിലഹോമംഎന്ന പേര് വന്നത്. മഹാവിഷ്ണുവിന്റെ വിയർപ്പിൽ നിന്നും ഉണ്ടായതാണ് എള്ള് (തിലം) എന്നുംഎളളിൽ ശനിയുടെയും യമന്റെയും സൂര്യന്റെയും ദേവചൈതന്യം ഉള്ളതായും വിശ്വസിക്കപ്പെടുന്നു.ചമത, നെയ്യ്, ഹവിസ്സ്, തിലപായസം എന്നിവയാണ് തിലഹോമത്തിൽഉപയോഗിക്കുന്ന മറ്റ് ഹോമദ്രവ്യങ്ങൾ.
തിലഹോമത്തിൽ, കാൽകഴുകിച്ചൂട്ട്, തിലദാനങ്ങൾഎന്നിവയ്ക്ക് ശേഷം പിതൃബിംബ ശുദ്ധി വരുത്തുന്നു. ശുദ്ധി വരുത്തിയ പിതൃബിംബത്തെസായൂജ്യ പൂജയ്ക്ക് വിധേയമാക്കിയാൽ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.സായൂജ്യ പൂജ കഴിയുന്നതോടെ ആത്മാവ് മഹാവിഷ്ണുവിൽ ലയിക്കുന്നു എന്നാണ് വിശ്വാസം.