നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം

alternatetext


നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം മദ്ധ്യതിരുവിതംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് മേൽക്കൂര ഇല്ലാത്തതും ആല് ,മാവ് ,പ്ലാവ് ,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും ,പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം സ്വയംഭൂവായിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു.

ഓംകാര പ്രതിഷ്ഠ ഉള്ള ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളിൽ നിന്നും പല കാരണങ്ങളാലും വ്യത്യസ്ഥത പുലർത്തുന്നു .നാലമ്പലമോ ബാലിപ്പുരയോ തിടപ്പള്ളിയോ ഇല്ലാത്തതും മറ്റു ക്ഷേത്രങ്ങളിലെ പുരോഹിത വൈദിക അചാരങ്ങളോട് ഒട്ടും തന്നെ ബന്ധം ഇല്ലാത്തതാണ് ആചാരങ്ങൾ .

പൌരോഹിത്യം സൃഷ്ടിച്ച ജാതിചിന്തക്ക് എവിടെ യാതൊരു സ്ഥാനവുമില്ല .ദാർശിനികവും ബൗധികവും ആകർഷകവുമായ സംസ്‌കാര വിശേഷങ്ങളുടെ സങ്കലനം കൊ് ആദ്യാത്മിക സംസ്‌കാരം ആവാഹിച്ചു നിലകൊള്ളുന്നു .അതിനാൽ പരബ്രഹ്മ ക്ഷേത്രം ധർമ്മങ്ങളുടെ ദീപശിഖയായി പ്രശോഭിക്കുന്നു .ആദ്യാത്മിക ദൃഷ്ടിയിൽ പരബ്രഹ്മം എന്നാ സങ്കൽപം ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരുടെ ഒന്നിച്ചുള്ള പേരാണ് അതിനെ ഓം അഥവാ പ്രണവം എന്ന് സങ്കല്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *