പള്ളിപ്പുറം ശ്രീ നാഗരാജ ക്ഷേത്രം

alternatetext
This image has an empty alt attribute; its file name is 1.jpg

നാഗയക്ഷിയമ്മയും നാഗരാജാവും ഒരു ശ്രീകോവിലിനകത്ത് അത്ഭുതകരമായ അനുഗ്രഹശക്തി പ്രകടിപ്പിച്ച് കുടികൊള്ളുന്നതിനാൽ തൊഴുത് പ്രാർത്ഥിച്ചാൽ ഫലം ഉടൻ. സർപ്പദോഷം നീങ്ങുന്നു,കഷ്ടതകൾ മാറുന്നു.

നാഗങ്ങൾ സത്യമാണെന്നും, നാഗാരാധന കൊണ്ട് ലഭിക്കുന്ന ഫലം അത്ഭുതപ്പെടുത്തുന്നതാണെന്നും നമുക്ക് ബോദ്ധ്യപ്പെടുത്തിത്തരുന്ന ഒരു ക്ഷേത്രമുണ്ട്. പള്ളിപ്പുറം ശ്രീ നാഗരാജ ക്ഷേത്രം.

തൃശൂർ പാമ്പും മേക്കാട്ട് മനയിലെ കാരണവർ ബ്രഹ്മശ്രീ. പി. എസ്. നമ്പൂരി പ്രതിഷ്ഠ നടത്തിയ കാവിനുള്ളിലെ ഒരു ക്ഷേത്രം

.അത്യുജ്ജ്വലമായ അനുഗ്രഹശക്തി പ്രകടിപ്പിക്കുന്നതിനാൽ ‘വിളിച്ചാൽ വിളിപ്പുറത്തെത്തി പ്രാർത്ഥന സഫലമാക്കുന്ന നാഗദൈവങ്ങൾ വാഴുന്ന ക്ഷേത്രം.

അതിശയകരമാണ് ഇവിടെ വിശ്വാസമർപ്പിച്ച് കഴിയുന്ന ഭക്തർക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ .എന്തു കാര്യം ആഗ്രഹിച്ചാണോ ക്ഷേത്രത്തിലെത്തിയത് അതിന് ദിവസങ്ങൾക്കുള്ളിൽ അനുകൂല ഫലം കിട്ടുന്ന അത്ഭുതശക്തി കുടിയിരിക്കുന്ന നാഗരമ്മക്കാവ് ഇന്ന് നാനാദേശ വാസികൾ ദർശനത്തിനെത്തുന്നതിലൂടെ പ്രസിദ്ധമാണ്.

നാഗദോഷം മൂലം ജീവിത വിഷമതകൾ നേരിടുന്ന വർക്ക് ഇന്ന് ഈ നാഗസന്നിധി അഭയസ്ഥാനമാണ്.സർപ്പദോഷം മാറുന്നതിനും വിവാഹതടസ്സം നീങ്ങുന്നതിനും,, സന്താനഭാഗ്യത്തിനും, കാര്യതടസ്സം നീങ്ങുന്നതിനും തൊഴിൽ ലഭിക്കുന്നതിനും,ഭൂമി സംബന്ധമായ ദോഷങ്ങൾ മാറുന്നതിനും ഈ നാഗസന്നിധിയിൽ തൊഴുത് വഴിപാട് കഴിച്ചാൽ അത്ഭുതകരമാണ് ഫലം.

ചില ആയില്യം നാളുകളിൽ നാഗങ്ങൾ വന്ന് സാന്നിദ്ധ്യമറിയിക്കുന്നതിനാൽ ക്ഷേത്രം ഭക്തരിൽ വലിയ വിശ്വാസവും ഭയഭക്തിയുമുണർത്തുന്നു. ഒരു കാവ്, അതിനുള്ളിൽ കൃഷ്ണശിലയിലുള്ള ശ്രീകോവിൽ .അതിനുളളിൽ അത്യപൂർവ്വമായ പ്രതിഷ്ഠ. നാഗയക്ഷിയമ്മയും നാഗരാജാവും.

രണ്ടു ശക്തി ചൈതന്യങ്ങളും ഒന്നിച്ച് ഒരു ശ്രീകോവിലിനകത്ത് വാഴുന്നതിനാൽ പ്രതിഷ്ഠാപരമായ സവിശേഷതകൊണ്ടും അനുഗ്രഹ ശക്തി ഉന്നതമായതുകൊണ്ടും തിരുനടയിൽ നിന്ന് ഇഷ്ടകാര്യങ്ങൾ നടക്കുന്നതിനോ ദോഷങ്ങൾ നീങ്ങാനോ കാര്യവിജയത്തിനോ പ്രാർത്ഥിക്കുന്നവർക്ക് അനുകൂല ഫലം മാത്രം. അതാണ് ക്ഷേത്രത്തെ അനുദിനം പ്രശസ്തമാക്കുന്നത്.

This image has an empty alt attribute; its file name is 2.jpg

കുടുംബ ബന്ധങ്ങളിൽ ഐക്യമുണ്ടാകാൻ ഈ ക്ഷേത്രദർശനം നടത്തിയാൽ മതി. നെയ് വിളക്ക് കത്തിച്ച് മൂന്നുവട്ടം ശ്രീകോവിൽ ചുറ്റിനടയ്ക്ക് വയ്ക്കണം.

തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് 17 കിമീ .സഞ്ചരിക്കുമ്പോൾ കണിയാപുരം KSRTC ബസ് ഡിപ്പോയും കഴിഞ്ഞ് അല്പം മുന്നോട്ട് വരുമ്പോൾ NH റോഡരുകിൽ ക്ഷേത്ര കവാടം ഇടതു വശത്ത് കാണാം.

രാവിലെ 6.30 ന് തുറക്കുന്ന ക്ഷേത്രം 11:30 ന് ദീപാരാധനയ്ക്കു ശേഷം അടയ്ക്കും. ഉച്ചയ്ക്ക് ശേഷം പൂജ യില്ല. ജീവിത ദോഷങ്ങൾ തീരാനും, കാര്യങ്ങൾ അനുകൂലമാകാനുംവേണ്ടി നടത്തുന്ന ‘ചരടുജപപൂജ’യ്ക്ക് വിദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ ഭക്തർ കാവിലെത്തുന്നു.

വളരെ പ്രസിദ്ധമാണ് ഇവിടുത്തെ ചരടു ജപം. വിദൂര പ്രദേശങ്ങളിൽ ഉള്ള ഭക്തർക്ക് ആവശ്യപ്പെട്ടാൽ നാഗാഭിഷേക പൂജ നടത്തി, ചരട് ജപിച്ച ശേഷം തപാലിലും അയക്കും. ആയില്യം നാളിൽ നടക്കുന്ന സമൂഹ പാൽപ്പായസപ്പൊങ്കാല ഇഷ്ടകാര്യസിദ്ധിക്കുവേണ്ടിയാണ്.

ഏഴ് ആയില്യം നാൾ പൊങ്കാലയർപ്പിച്ചാൽ ഫലം അനുകൂലമാകും എന്നാണ് വിശ്വാസം. മുൻകൂർ ബുക്ക് ചെയ്താൽ വിറകുൾപ്പെടെ പൊങ്കാല കിറ്റ് ക്ഷേത്രത്തിൽ ലഭിക്കുമെന്നതിനാൽ എത്ര ദൂരെ നിന്നു വരുന്ന ഭക്തർക്കും പൊങ്കാലയർപ്പിക്കാനാകും .

This image has an empty alt attribute; its file name is 3.jpg

ക്ഷേത്ര ദർശനം കൊണ്ട് അപ്രതീക്ഷിതമായ ജീവിത മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ ധാരാളം ഭക്തർ നിത്യവും ഈ വിശേഷപ്പെട്ട നാഗാനുഗ്രഹത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

ക്ഷേത്രത്തിൽ വിശ്വാസമർപ്പിച്ച് കഴിയുന്ന ഭക്തർക്ക് നാഗദൈവങ്ങൾ എന്നും കൂട്ടായിരിക്കും എന്നാണ് ദേവപ്രശ്ന വിധി. വിവരങ്ങൾക്ക് ക്ഷേത്ര ഫോൺ ഫോൺ: 80784 20208

Leave a Reply

Your email address will not be published. Required fields are marked *