ചുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ ബാലഗണപതി യുടെ മ്യൂറൽ ചിത്രം സമർപ്പിച്ചു.

alternatetext

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ ബാലഗണപതി യുടെ മ്യൂറൽ ചിത്രം സമർപ്പിച്ചു. ചാരുംമൂട് പാലമൂട് അമൃതബിന്ദുവിൽ രാജേഷ് കുമാറിൻറെ മകൾ മാളവിക രാജേഷ് വരച്ച ചിത്രമാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്.

മാളവിക രാജേഷ് ഉക്രൈനിൽ ആറാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. ക്ഷേത്രത്തിൽ സമർപ്പിച്ച മ്യൂറൽ ചിത്രം ക്ഷേത്രതന്ത്രി ശ്രീ രമേശ് ഭട്ടതിരിപ്പാട്, മേൽശാന്തി പരമേശ്വരൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി. ക്ഷേത്ര പ്രസിഡൻറ് അനിൽകുമാർ, സെക്രട്ടറി ബാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *